അമരാവതിയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ അമരാവതിയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. സിഎസ്‌ഐ നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ അടക്കമുള്ളവരെയാണ് ബെനോഡ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സിഎസ്‌ഐ ബിഷപ് കൗണ്‍സില്‍ പറഞ്ഞു. ബജ്‌റംഗ് ദള്‍ നല്‍കിയ പരാതിയില്‍ലാണ് ബെനോഡ പോലീസ് ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ വില്യംസ് എന്നിവരടക്കം ആറ് പേര് അറസ്റ്റ് ചെയ്തത്.

ഒരു വിശ്വാസിയുടെ വീട്ടില്‍ പിറന്നാള്‍ – ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ നടക്കുന്നതിനിടെ 30 ഓളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തി സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ നാല് പേര്‍ക്കെതിരെയും പ്രാര്‍ത്ഥനയോഗം നടന്ന വീടിന്റെ ഉടമയും ഭാര്യയും അടക്കം 13 പേര്‍ക്കെതിരെയെ പോലീസ് കേസെടുത്തു. മതപരിവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...