പെരുമ്പാവൂര്‍ കേസില്‍ പ്രതി അമീറുല്‍ ഇസ്​ലാമിന്‍റെ വധശിക്ഷ : വിധിയില്‍ സന്തോഷമെന്ന് ബെഹ്റ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പെരുമ്പാവൂര്‍ കേസില്‍ പ്രതി അമീറുല്‍ ഇസ്​ലാമിന്‍റെ വധശിക്ഷ വിധി . കേരള പോലീസിന്‍റെ അഭിമാനം ഉയര്‍ത്തുന്ന വിധിയാണെന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. നല്ല അന്വേഷണമാണ് നടന്നതെന്നും വധശിക്ഷ നിലനില്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം സന്തോഷമുണ്ടാക്കുന്ന വിധിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതി അമീറുല്‍ ഇസ്​ലാമിന്‍റെ വധശിക്ഷ ശരിവച്ച കോടതി, ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാരിന് അനുമതിയും നല്‍കി. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി അമീറുലിന് വധശിക്ഷ വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നാന്നുമായിരുന്നു വിചാരണ കോടതി വിധിച്ച വധശിക്ഷക്കെതിരായ അപ്പീലിൽ അമീറുൽ ഇസ്‌ലാമിന്റെ പ്രധാന വാദങ്ങൾ. തന്നെ പിടികൂടിയ ശേഷം പോലീസ് ശാസ്ത്രീയ തെളിവുകളുണ്ടാക്കുകയായിരുന്നു. മറ്റാരോ ആണ് കൊലപാതകിയെന്നും, ജിഷയെ മുൻപരിചയമില്ലെന്നുമാണ് മറ്റ് വാദങ്ങൾ.

എന്നാൽ ഈ വാദങ്ങൾ തള്ളുന്ന പ്രോസിക്യൂഷൻ, ശക്തമായ സാഹചര്യ തെളിവുകൾ പ്രതിക്കെതിരെയുണ്ടെന്നാണ് വാദിച്ചത്. നാലിടത്ത് നന്നായി ലഭിച്ച ഡിഎൻഎ സാമ്പിളുകൾ പ്രതിയുടേതുമായി ചേരുന്നതാണ്. കൃത്യം നടത്തിയതിനുശേഷം പ്രതി വീട്ടിൽ നിന്നും പോകുന്നതിന് സാക്ഷിമൊഴിയുണ്ട്. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാരിന്റെ വാദം. 2016 ഏപ്രില്‍ 28 നായിരുന്നു നിയമ വിദ്യാര്‍ഥിനിയെ പെരുമ്പാവൂരിലെ വീട്ടില്‍ വെച്ച് അമീറുൽ ഇസ്‌ലാം അതിക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്. മാസങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...