കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വരുന്നതില്‍ അഭിമാനമേയുള്ളൂവെന്ന് പി എസ് പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വരുന്നതില്‍ അഭിമാനമേയുള്ളൂവെന്ന് പി എസ് പ്രശാന്ത്. പുതിയ ദേവസ്വം പ്രസിഡന്റ് നിയമനം തനിക്ക് അഭിമാനം പകരുന്നതെന്ന് പറഞ്ഞ അദ്ദേഹം ഈ ഭരണ സമിതി പ്രവര്‍ത്തിച്ചത് സുതാര്യമായാണെന്നും ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ പോലെ പരിണിതപ്രജ്ഞനായ അനുഭവ പാരമ്പര്യമുള്ള പാണ്ഡിത്യമുള്ള ഒരാള്‍ ഈ പദവിയിലേക്ക് വരുന്നത് ശബരിമലയുമായി ബന്ധപ്പെട്ടായാലും ദേവസ്വം ബോര്‍ഡിന്റെ മറ്റു ക്ഷേത്രങ്ങളെ സംബന്ധിച്ചായാലും കൂടുതല്‍ ഊര്‍ജ്ജമായി മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

മാത്രമല്ല ശബരിമലയിലെ വികസനത്തില്‍ സര്‍ക്കാര്‍ വലിയ മുന്നൊരുക്കം നടത്തി മുന്നോട്ട് പോവുകയാണ്. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചു. ആഗോള അയ്യപ്പ സംഗമത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയവരില്‍ ഒരാളാണ് ജയകുമാര്‍ സര്‍. സ്വാഭാവികമായും അദ്ദേഹത്തെപ്പോലൊരാള്‍ ശബരിമലയുടെ തലപ്പത്തേക്ക് വരുമ്പോള്‍ അതിലൂടെ വലിയൊരു കാഴ്ചപ്പാടാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മാസ്റ്റര്‍ പ്ലാനിന് കൂടുതല്‍ ഊര്‍ജ്ജം പകരുവാനും മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടക്കാനും കൂടുതല്‍ വികസനം നടത്താനും ഇത് സഹായകമാകുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുമിച്ചു നിന്ന് നന്മ പ്രവർത്തിക്കുക സഭയുടെ ഉത്തരവാദിത്തം : തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ

0
മല്ലപ്പള്ളി: ഒരുമിച്ച് നിന്ന് സമൂഹത്തിൽ നന്മ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നത് സഭയുടെ...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...

കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ ഭാര്യ നൽകിയ ഹർജിയിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർണായക...

0
ന്യൂഡൽഹി: അന്തരിച്ച കേന്ദ്രസർക്കാർ ജീവനക്കാരന്റെ കുടുംബ പെൻഷനും ഗ്രാറ്റുവിറ്റിയും ആവശ്യപ്പെട്ട് ആദ്യ...