പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ച് അപകടം. നിർമ്മാണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷീബയുടെ നില ഗുരുതരമാണ്. രാവിലെ ഒൻപതേ മുപ്പതോടെയായിരുന്നു അപകടം. പേരയം താളിക്കുന്നിൽ കഴിഞ്ഞ അഞ്ച് വർഷമായി പ്രവ‍ർത്തിക്കുന്ന ആൻ ഫയർ വർക്സിന്‍റെ പടക്ക നിർമ്മാണ യൂണിറ്റിനാണ് തീപിടിച്ചത്. ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലോട് സ്വദേശി അജികുമാറിന്‍റെ ഉടമസ്ഥതയിലുള്ള നിർമ്മാണ യൂണിറ്റിന് 25 മീറ്റർ മാറിയാണ് സംഭരണകേന്ദ്രവുമുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടശ്ശേരിക്കര പാലത്തിന് സമീപം അപകടഭീഷണിയായി പിഴുത് വീഴാറായ മരം : നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം

0
വടശ്ശേരിക്കര: മണ്ഡല-മകരവിളക്ക് തീർത്ഥാടന പാതയിലെ പ്രധാന കവാടമായ വടശ്ശേരിക്കര ടൗണിലെ പാലത്തിന്...

മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ട സംഭവം; ജിറം വാലി കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന്...

0
റായ്പൂർ:ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി....

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

‘വെറും ശമ്പളം വാങ്ങാൻ വന്നിരിക്കുന്ന മടിയന്മാർ’ ; ഉദ്യോഗസ്ഥർക്ക് കങ്കണ റണാവത്തിന്റെ രൂക്ഷ വിമർശനം

0
മാണ്ഡി: കേന്ദ്രപദ്ധതികളുടെ നടത്തിപ്പിലെ വീഴ്ചകളിലും പൊതുപണം ദുരുപയോഗം ചെയ്യുന്നതിലുമെതിരെ ബി.ജെ.പി....