യുവതിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച സുഹൃത്ത് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: അബുദാബിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതിയെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച സുഹൃത്ത് പിടിയില്‍. പാലക്കാട് ആലത്തൂര്‍ എരിമയൂര്‍ സ്വദേശി പുത്തന്‍ വീട്ടില്‍ ഷാജഹാനെ(40) ആണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സ്വദേശിനിയായ യുവതി ജോലി ചെയ്തിരുന്ന അബുദാബിയിലെ ഫ്‌ളാറ്റിനടുത്തെ താമസക്കാരനും സുഹൃത്തുമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പക്കല്‍ നിന്ന് ഷാജഹാന്‍ മുന്‍പ് 1,15,000 രൂപ വിലവരുന്ന ഐ ഫോണും 33,600 രൂപയുടെ ഹെഡ്‌സെറ്റും ലാപ്‌ടോപ്പും വാങ്ങിയിരുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് ഇവ തിരിച്ചു തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയെ കാണാനെത്തിയത്.

സാധനങ്ങള്‍ ഹോട്ടലിലാണെന്ന് പറഞ്ഞ് അവിടേക്ക് വരുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ മുങ്ങി. പരാതിയുടെ അടിസ്ഥാത്തിൽ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി പാലക്കാടുണ്ടെന്ന് മനസ്സിലാക്കി. തുടർന്ന് ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ സജേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ദീപു എന്നിവര്‍ ചേര്‍ന്നാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

തിരുവോണ സദ്യയെ വിമർശിച്ച് മന്ത്രി കെ. മുരളീധരൻ

0
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്...

വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ് മലയാലപ്പുഴ യൂണിറ്റ് ഒൻപതാമത് വാർഷികവും...

0
മലയാലപ്പുഴ : വിരമിച്ച സൈനികരുടെ കൂട്ടായ്മയായ കേരളാ സ്റ്റേറ്റ് എക്സ്സർവിസസ് ലീഗ്...

​ആയുധ ശേഖരത്തിന് തീപിടിച്ചതിനെ തുടർന്ന് ബൊളീവിയയിലെ സൈനിക ക്യാമ്പിൽ ശക്തമായ സ്ഫോടനം; വീണ്ടും സ്ഫോടന...

0
സുക്രെ: ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര...