ചെയര്‍മാനും രണ്ട് അംഗങ്ങള്‍ക്കും കോവിഡ് : പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ ഈ മാസം ഏഴ്,എട്ട്, ഒന്‍പത് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങള്‍ മാറ്റിവെച്ചു. തിങ്കളാഴ്ച ചേരാന്‍ തീരുമാനിച്ചിരുന്ന കമ്മീഷന്‍ യോഗവും മാറ്റിയിട്ടുണ്ട്. ചെയര്‍മാനും രണ്ട് അംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മറ്റ് അംഗങ്ങള്‍ നിരീക്ഷണത്തിലായതാണ് കാരണം.

തിരുവനന്തപുരം ഹെഡ് ഓഫീസ്, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകള്‍, ഇടുക്കി ജില്ലാ ഓഫീസ് എന്നിവിടങ്ങളില്‍ നടത്തേണ്ടിയിരുന്ന അഭിമുഖങ്ങളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ചെയര്‍മാന്‍ എം കെ സക്കീര്‍, അംഗങ്ങളായ ഡോ. ജിനു സക്കറിയ ഉമ്മന്‍, ടി ആര്‍ അനില്‍കുമാര്‍ എന്നിവരാണ് കോവിഡ് സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...