പിഎസ്‌സി : ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ ദുരൂഹത ; അംഗങ്ങൾ മാർക്ക് ചോർത്തിയതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ഥാനക്കയറ്റം ലഭിച്ചതോടെ ജില്ലാ ഓഫിസുകളിലേക്ക് സ്ഥലംമാറ്റപ്പെടേണ്ടിയിരുന്ന 2 ഉദ്യോഗസ്ഥരെ പിഎസ്‌സി ചെയർമാൻസ് സെക്രട്ടേറിയറ്റിലേക്ക് മാറ്റിയതിൽ ദുരൂഹത. ഉദ്യോഗാർഥികളുടെ പരീക്ഷാ മാർക്ക് അടക്കമുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട സീക്രട്ട് സെക്‌ഷനിലെ 2 പേരെയാണ് തൃശൂർ ജില്ലയിലേക്ക് സ്ഥലംമാറ്റുന്നതിനു പകരം ചെയർമാൻ തന്റെ ഓഫിസിലേക്കു മാറ്റി തലസ്ഥാനത്തുതന്നെ തുടരാൻ സൗകര്യം ഒരുക്കിയത്. ചില വിദ്യാർഥികളുടെ പരീക്ഷാ മാർക്ക് രാഷ്ട്രീയസ്വാധീനത്തിനു വഴങ്ങി അംഗങ്ങൾ തന്നെ ചോർത്തിയതായി നേരത്തേ ആരോപണം ഉയർന്നിരുന്നു. മാർക്ക് മുൻകൂട്ടി അറിഞ്ഞാൽ റാങ്ക് പട്ടികയിൽ മുന്നിലെത്താൻ ആവശ്യമായ മാർക്ക് അഭിമുഖത്തിൽ നൽകാൻ കഴിയുമെന്നതാണു നേട്ടം.

പരീക്ഷയിൽ മുന്നിലായിരുന്നവർ അഭിമുഖത്തിൽ ഏറെ പിന്നിലായിപ്പോയെന്ന ഒട്ടേറെ പരാതികളാണുള്ളത്. 2024ൽ പ്രസിദ്ധീകരിച്ച ജയിൽ പിഡി ടീച്ചറുടെ റാങ്ക് പട്ടികയിൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആൾ അഭിമുഖത്തിൽ ഏറ്റവും പിന്നിലായി. ഇത്തരം അട്ടിമറി ഒട്ടേറെ പിഎസ്‌സി റാങ്ക് പട്ടികകളിൽ സംഭവിച്ചിട്ടുണ്ട്. സീക്രട്ട് സെക്‌ഷനിൽ നിന്ന് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ മാർക്ക് പുറത്തേക്കു പോകില്ല. ചില ഉദ്യോഗസ്ഥർക്ക് അംഗങ്ങൾ സംരക്ഷണമൊരുക്കുകയും അവർ വഴി മാർക്ക് ചോർത്തുകയും ചെയ്തെന്ന ആരോപണമാണുയർന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉയർന്ന ഈ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം ആരോപണമുന്നയിച്ചവർക്കെതിരെ നടപടിയെടുക്കാനാണ് പിഎസ്‌സി നീങ്ങിയത്. ചെയർമാൻ സംരക്ഷിച്ചു നിർത്തിയ ജീവനക്കാരെത്തന്നെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സമിതിയിലും ഉൾപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...