തമസ്‌കരിക്കുവാൻ ശ്രമിക്കുംതോറും തിളക്കമേറുന്നതാണ് മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ആശയങ്ങളും : പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: തമസ്‌കരിക്കുവാൻ ശ്രമിക്കുംതോറും തിളക്കമേറുന്നതാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ആശയങ്ങളും എന്നും അത് കാലാതീതമായി നിലനിൽക്കുമെന്നും ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട രാജീവ് ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവിന് ഏറ്റവും ഇഷ്ടമുള്ള ഗാനം പോലും റിപ്പബ്ലിക് ദിനാചരണ പരിപാടികളിൽനിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കി. ഭരണത്തിലേറിയ നാൾ മുതൽ ഗാന്ധി നാമം തമസ്‌കരിക്കാൻ ഗൂഢ പദ്ധതികൾ തയ്യാറാക്കി വരികയാണ്. എന്നാൽ ലോകമെമ്പാടും ഗാന്ധിജിയുടെ ആദർശങ്ങളും ചിന്തകളും കൂടുതൽ ശോഭയോടെ വർധിച്ചുവരികയാണെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ അനിൽ തോമസ്, ജോൺസൺ വിളവിനാൽ, സജി കൊട്ടക്കാട്, റോജി പോൾ ഡാനിയേൽ, ലിജു ജോർജ്, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, റനീസ് മുഹമ്മദ്, അജിത് മണ്ണിൽ, ജോസ് പനച്ചിക്കൽ, വിത്സൺ തുണ്ടിയത്ത് .ഡിസിസി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പ്രസംഗിച്ചു. മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനം കെപിസിസി ആഹ്വാനം അനുസരിച്ച് ജില്ലയിലെ ബ്ലോക്ക്, മണ്ഡലം ബൂത്ത്, യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, ഗാന്ധി സ്മൃതി സമ്മേളനങ്ങൾ, ചർച്ചകൾ, പ്രശ്‌നോത്തരി, വർഗീയ വിരുദ്ധ പ്രതിജ്ഞ, സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു.

.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...