Sunday, May 5, 2024 1:22 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗാന്ധിജയന്തി വാരാഘോഷം; ലഹരി വിമുക്ത കേരളം പ്രചാരണം
ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് പത്തനംതിട്ടയില്‍
ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിമുക്ത കേരളം പ്രചാരണ പരിപാടിയുടെയും ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് പത്തനംതിട്ട തൈക്കാവ് ഗവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ജില്ലാതലത്തിലും സ്‌കൂള്‍ തലങ്ങളിലും സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനത്തില്‍ മുഴുവന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷം, ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടിയുടെ സംഘാടനം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ ഒക്ടോബര്‍ രണ്ട് മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ 1 വരെ സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ രണ്ടിന് രാവിലെ എട്ടിന് കളക്ടറേറ്റ് ജംഗ്ഷനില്‍ നിന്നും ലഹരിവിമുക്ത- സമാധാന സന്ദേശ റാലി ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്യും. വിദ്യാര്‍ഥികള്‍, കുടുംബശ്രീ, സാക്ഷരത പ്രവര്‍ത്തകര്‍, എന്‍.സി.സി., എന്‍.എസ്.എസ്., സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ക്ലബുകളുടെ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
8.30 ന് റാലി ഗാന്ധിസ്‌ക്വയറിലെത്തുകയും ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തുകയും ചെയ്യും. തുടര്‍ന്ന് ഒന്‍പതിന് ജില്ലാതല ഉദ്ഘാടന സമ്മേളനം ഗവ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പൊതുയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത് തല്‍സമയം പ്രദര്‍ശിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ.കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ഗാന്ധിജയന്തിദിന സന്ദേശം നല്‍കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്വാഗതവും എഡിഎം ബി. രാധാകൃഷ്ണന്‍ നന്ദിയും പറയും. യോദ്ധാവ് പദ്ധതി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനും എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ വി.എ. പ്രദീപ് ലഹരി മുക്ത കേരളം പദ്ധതിയും വിശദീകരിക്കും.

ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം വകുപ്പ് തല ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് നടത്തുമെന്നും എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാഭായി അറിയിച്ചു.
‘ലഹരി വിമുക്ത കേരളം’ പ്രചാരണത്തോടനുബന്ധിച്ച് സ്‌കൂളുകള്‍, ലൈബ്രറികള്‍, കോളജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് ജനകീയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.

ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി സൂക്ത ചിത്രപ്രദര്‍ശനം സംഘടിപ്പിക്കും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ‘ലഹരി വിമുക്ത കേരളം’ എന്ന വിഷയത്തില്‍ പെയിന്റിംഗ് മത്സരവും ഉപന്യാസരചന മത്സരവും സംഘടിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധാകൃഷ്ണന്‍, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കെ.എ. വിദ്യാധരന്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍, സര്‍വോദയ മണ്ഡലം പ്രസിഡന്റ് ഭേഷജം പ്രസന്നകുമാര്‍, വിമുക്തി ജില്ലാ മാനേജര്‍ എസ്. സുനില്‍കുമാരപിള്ള, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഏലിയാസ് തോമസ്, പത്തനംതിട്ട ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ജാന്‍സി മേരി വര്‍ഗീസ്, ഗവ ബോയ്സ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ശോഭ ആന്റോ, പട്ടികജാതി വികസന ഓഫീസ് സൂപ്രണ്ട് അജിത്ത് ആര്‍ പ്രസാദ്, ഡെപ്യുട്ടീ മാസ് മീഡിയാ ഓഫീസര്‍ ആര്‍. ദീപ, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ജിനു ഏബ്രഹാം, കുടുംബശ്രീ മിഷന്‍ പ്രതിനിധികളായ രമ്യ എസ് നായര്‍, ആര്‍. രേഷ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സതീഷ്, എസ്. അനില്‍കുമാര്‍, പി.ജി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ എട്ടാംക്ലാസ് പാസായവരും മൂന്ന് വര്‍ഷത്തെ ബാഡ്ജോടുകൂടി എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് വിധേയമായി 30 പേരെ തെരഞ്ഞടുത്ത് ഒരു മാസത്തെ പരിശീലനം നല്‍കി ലൈസന്‍സ് എടുത്തു നല്‍കും. പരിശീലനാര്‍ഥിക്ക് യാത്രാബത്തയായി പ്രതിദിനം 100 രൂപ വീതം ഹാജരാകുന്ന ദിവസം അനുവദിക്കും. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഏഴ്.

യോഗ പരിശീലകര്‍ക്കായി അപേക്ഷ ക്ഷണിച്ചു
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ യോഗ പരിശീലന പദ്ധതി നടപ്പാക്കുന്നതിന് ബിഎന്‍വൈഎസ് /ഒരു വര്‍ഷത്തില്‍ കുറയാതെ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്നെസ് കോഴ്സ്/ പിജി ഡിപ്ലോമ /ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിവൈറ്റി കോഴ്സ് യോഗ്യതയുളള പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ഒക്ടോബര്‍ ഒന്നിനകം ലഭിക്കണം. ഫോണ്‍ : 9961 629 054.

വിവാഹധനസഹായം വിതരണം ചെയ്തു
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് 540 പേര്‍ക്ക് വിവാഹധനസഹായം വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ ചെയര്‍മാന്‍ എം.പി.അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും കഴിഞ്ഞ വര്‍ഷം 540 പേര്‍ക്ക് 1,26,85,000 രൂപ വിവാഹധനസഹായവും ചികിത്സാസഹായമായി 39 പേര്‍ക്ക് 5,40,000 രൂപയുമാണ് നല്‍കിയത്.

2022 സെപ്റ്റംബര്‍ മാസം മുതല്‍ അംഗത്വ കാലാവധിയ്ക്കനുസൃതമായി പെന്‍ഷന്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവിധ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസിന് തുല്യമായ തുക സ്‌കോളര്‍ഷിപ്പ് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് 23.5 കോടി രൂപ വരവും 5.75 കോടി രൂപ ചെലവും വരുന്ന വാര്‍ഷിക ബഡ്ജറ്റ് യോഗം അംഗീകരിച്ചു.

ഗതാഗത നിയന്ത്രണം
ചന്ദനപ്പളളി -കോന്നി റോഡിലെ വളളിക്കോട് തിയേറ്റര്‍ ജംഗ്ഷനില്‍ (വളളിക്കോട് എസ്എന്‍ഡിപി ഭാഗം) ഇന്നും (സെപ്റ്റംബര്‍ 30), നാളെയും (ഒക്ടോബര്‍1) ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചു. ചന്ദനപ്പളളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ കൈപ്പട്ടൂര്‍ റോഡില്‍ കൂടിയും പൂങ്കാവില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വളളിക്കോട് പഞ്ചായത്ത് ഓഫീസിനു സമീപമുളള റോഡില്‍ കൂടിയും പോകണമെന്ന് ജില്ല പൊതുമരാമത്ത് വകുപ്പ് (നിരത്ത് ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സൗജന്യപച്ചക്കറിതോട്ട നിര്‍മ്മാണം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള സൗജന്യ പച്ചക്കറിതോട്ട നിര്‍മ്മാണ പരിശീലന കോഴ്സിലേക്കുള്ള അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ഫോണ്‍: 0468 2 270 244 ,2 270 243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23ലെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്കും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 300000 (മൂന്ന് ലക്ഷം) വരെയാണെങ്കിലും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 30ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0468 2 961 104.

ഗതാഗത നിയന്ത്രണം
തണ്ണിത്തോട് മൂഴി- കരിമാന്‍തോട് റോഡിലെ ടാറിംഗ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഇന്നു (സെപ്റ്റംബര്‍ 30), മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്തു കൂടിയുളള ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് ഉപവിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അനുബന്ധത്തൊഴിലാളി അംഗത്വം നല്‍കുന്നതിന് താത്കാലികമായി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയില്‍. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരാവണം. താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുന്‍പായി കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മേഖലാ ഓഫീസ്,തിരുവമ്പാടി പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0477 2 239 597, 9497 715 540.

സ്പോട്ട് അഡ്മിഷന്‍
കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെ ത്രിവത്സര ബിഎസ്‌സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 11 നടക്കും. താല്‍പര്യമുള്ള അപേക്ഷാര്‍ഥികള്‍ നാളെ ( സെപ്തംബര്‍ 30) www.admission.kannuruniversity.ac.in എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 11ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 0497 2 835 390, 0497 2 965 390, 9495 720 870, www.iihtkannur.ac.in

തെങ്ങിന്‍ തൈകള്‍ വില്‍പ്പനയ്ക്ക്
മലയാലപ്പുഴ കൃഷി ഭവനില്‍ ഹൈബ്രിഡ് തെങ്ങിന്‍ തൈകളും ഡ്വാര്‍ഫ് തെങ്ങിന്‍ തൈകളും വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. ആവശ്യമുളളവര്‍ കരം അടച്ചരസീത് കോപ്പി, അപേക്ഷ എന്നിവയുമായി കൃഷി ഭവനില്‍ നാളെ (30) എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഒന്നിന് യഥാക്രമം 125, 50 എന്ന നിരക്കില്‍ ലഭ്യമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പക്ഷിപ്പനി ; പ്രതിസന്ധിയില്‍ താറാവ് കര്‍ഷകര്‍

0
കുട്ടനാട് : താറാവു വളർത്തുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ് പക്ഷിപ്പനിമൂലം ഉണ്ടായിരിക്കുന്നത്....

നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഎം ഈ തെരഞ്ഞെടുപ്പിൽ നടത്തിയത് –...

0
തിരുവനന്തപുരം: നവകേരള സൃഷ്ടി എന്ന് പറഞ്ഞ് വർഗീയ ധ്രുവീകരണമാണ് സിപിഎം ഈ...

തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ പാണ്ഡവീയ മഹാസത്രം : ഒരുക്കം അവസാനഘട്ടത്തിൽ

0
ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാക്ഷേത്രത്തിൽ 11 മുതൽ 18 വരെ നടക്കുന്ന...

എന്നെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നു ; അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട ; കൊല്ലംകാരനാണെന്നും...

0
കൊല്ലം : ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയില്‍ പ്രതികരണവുമായി ബംഗാള്‍...