പെരിന്തല്‍മണ്ണ: ഫുട്ബോള്‍ കളിക്കിടെ പബ്ലിക്ക് പ്രോസിക്യുട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. കാര്യവട്ടം സ്വദേശി കുണ്ടോട്ടു പാറയ്ക്കല്‍ അഡ്വ. കെ പി അബ്ദുല്‍ ഗഫൂര്‍ (48) ആണ് മരിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് 3 കോടതിയിലെ പ്രോസിക്യൂട്ടറായിരുന്നു.
ഞായറാഴ്ച്ച രാത്രിയില്‍ പെരിന്തല്‍മണ്ണയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കേ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. സംസ്‌കാരച്ചടങ്ങുകള്‍ ഉച്ചയ്ക്ക് 12ന് നടക്കും. ഭാര്യ: സലീന, മക്കള്‍: മുഹമ്മദ് യാസീന്‍ (ബിടെക് വിദ്യാത്ഥി), ഷിമിന്‍ പര്‍വീന്‍.