റോഡിലെ മരണക്കുഴി നികത്താതെ വീപ്പ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പ് തടിയൂരി

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ – പത്തനാപുരം റോഡില്‍ രൂപപ്പെട്ട വലിയ കുഴി നികത്താതെ സ്ഥലത്ത് വീപ്പ സ്ഥാപിച്ച് അധികൃതര്‍. ഇപ്പോള്‍ കുഴിയും വീപ്പയും കൂടുതല്‍ അപകടക്കെണിയായി മാറിയിരിക്കുകയാണ്. ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണ്  കെ.പി റോഡ്‌. ഒരാഴ്ച മുന്‍പ് ചെറിയ കുഴി മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീട്  ഇത് വലിയ ഗര്‍ത്തമായി മാറുകയായിരുന്നുവെന്നാണ് സമീപത്തെ വ്യാപാരികള്‍ പറയുന്നത്. ഗര്‍ത്തത്തില്‍ ചാടി വാഹനങ്ങള്‍ പതിവായി അപകടത്തില്‍പ്പെട്ട് തുടങ്ങിയതോടെ നാട്ടുകാര്‍ പൊതുമാരാമത്ത് അധികൃതരെ സമീപിച്ചു.

എന്നാല്‍ കുഴി അടയ്ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാതെ കല്ലുകള്‍ നിറച്ച വീപ്പ അപകട സൂചനയായി സ്ഥാപിക്കുക മാത്രമാണ് ചെയ്തത്. രാത്രിയില്‍ പത്തനാപുരം  ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് വീപ്പയും കുഴിയും പെട്ടന്ന് കാണുവാന്‍ സാധിക്കാത്തത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. കഴിഞ്ഞ ദിവസം ഈ വീപ്പയില്‍ കാര്‍ ഇടിച്ച് അപകടം സംഭവിച്ചിരുന്നു. പൊതുമരാമത്ത് ഓഫീസിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് ഈ സ്ഥലം എന്നത് അധികൃതരുടെ അനാസ്ഥ എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...