കുവൈത്ത് സിറ്റി : രാജ്യത്തേക്ക് ഒളിച്ചു കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉല്പന്നം പിടികൂടി. ഷുവൈഖ് തുറമുഖത്ത് എത്തിയ വസ്തുക്കളിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്. പുകയില കടത്തിയ ടാങ്കർ 2,60,000 നിരോധിത പുകയില നിറച്ച ബാഗുകളാണ് പിടിച്ചെടുത്തത്. ഒഴിഞ്ഞ ഡീസൽ ടാങ്കിലും ഫർണിച്ചർ പാനലുകളിലുമായി അനധികൃതമായി രാജ്യത്തേക്ക് കടത്താനായിരുന്നു ശ്രമം. സംശയം തോന്നിയ കസ്റ്റംസ് ഡീസൽ ടാങ്ക് തുറന്നു പരിശോധിക്കുകയായിരുന്നു. ഇവ രാജ്യത്തേക്ക് കൊണ്ടുവന്നവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. രാജ്യത്തേക്ക് നിരോധിത ലഹരി ഉല്പന്നങ്ങള് കടത്തുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. നിരോധിത വസ്തുക്കൾ പിടിച്ചെടുത്തവരെ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ അബ്ദുല്ല അദെൽ അൽ ഷർഹാൻ അഭിനന്ദിച്ചു. കരയിലും കടലിലും ജാഗ്രത പുലർത്തുന്ന ജീവനക്കാരുടെ പരിശ്രമങ്ങൾക്കും നന്ദി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























