ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍ : സമാന കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ പെട്രോളിയം ഓഫ്‌ഷോര്‍ റിഗ്ഗില്‍ ജോലി തരപ്പെടുത്തികൊടുക്കാമെന്ന് വാക്കുനല്‍കി 3 പേരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയയാളെ ജയിലിലെത്തി പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര കാരയ്ക്കല്‍ കൊച്ചുമുണ്ടകത്തില്‍ റോബിന്‍ സ്‌കറിയ (46) യെയാണ് മട്ടാഞ്ചേരി സബ് ജയിലിലെത്തി എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഫോര്‍മല്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് ശേഷം തിരികെ തിരുവല്ല ജെ എഫ് എം കോടതിയില്‍ ഹാജരാക്കി. പൊടിയാടി മുണ്ടകത്തില്‍ അജേഷ് ബാബുവിന്റെ പരാതി പ്രകാരം ഈ വര്‍ഷം ഏപ്രില്‍ 23നാണ് പ്രതിക്കെതിരെ പുളിക്കീഴ് പോലീസ് വിശ്വാസവഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തത്. 2023 ജൂണ്‍ 10 നും 2025 ഏപ്രില്‍ 23 നുമിടയിലാണ് തട്ടിപ്പ് നടന്നത്.

അജേഷ് ബാബുവില്‍ നിന്നും 2023 ജൂണ്‍ 10 മുതല്‍ 2024 ജൂലൈ 19 വരെയുള്ള കാലയളവില്‍ നാലു തവണയായി അക്കൗണ്ടിലൂടെയും നേരിട്ടും 5,54,000 രൂപയാണ് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞു പ്രതി വാങ്ങിയത്. കൂടാതെ അജേഷിന്റെ സുഹൃത്തുക്കളായ ബിബിന്‍ തോമസിന് ജോലി വാഗ്ദാനം ചെയ്ത് പിതാവ് തോമസ് ജോര്‍ജ്ജില്‍ നിന്നു 3,80,000 രൂപയും, വിഷ്ണു രവിയില്‍ നിന്നും 5 ലക്ഷം രൂപയും വാങ്ങിയശേഷം പറഞ്ഞ ജോലിയോ പണമോ തിരികെ നല്‍കാതെ വിശ്വാസവഞ്ചന കാണിച്ചു എന്നതാണ് കേസ്. സമാന രീതിയിലുള്ള തട്ടിപ്പിന് എറണാകുളം കണ്ണമാലി പോലീസ് സ്‌റ്റേഷനില്‍ ഈ വര്‍ഷം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞവരികയാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതി മുമ്പാകെ പുളിക്കീഴ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ഫോര്‍മല്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം പോലീസ് മട്ടാഞ്ചേരി സബ്ജയിലിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...