700 രൂപയുടെ പള്‍സ് ഓക്‌സിമീറ്ററിന് 5000 രൂപ ; തീവെട്ടിക്കൊള്ളയുമായി കമ്പിനികളും വ്യാപാരികളും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് പിന്നാലെ പള്‍സ് ഓക്‌സിമീറ്ററിനും ക്ഷാമം നേരിടുന്നു. ഉപകരണത്തിന്റെ വിലയില്‍ മൂന്നിരട്ടിയിലേറെ വര്‍ധനവും ഉണ്ടായിട്ടുണ്ട്. പല മെഡിക്കല്‍ ഷോപ്പുകളിലും ഈ ഉപകരണം കിട്ടാനില്ല. ആവശ്യക്കാര്‍ വര്‍ധിച്ചതോടെയാണ് പള്‍സ് ഓക്‌സിമീറ്ററിന് ക്ഷാമം നേരിടുന്നത്.

ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത കൊവിഡ് രോഗികള്‍ വീടുകളില്‍ തന്നെ കഴിഞ്ഞാല്‍ മതിയെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് പള്‍സ് ഓക്‌സിമീറ്ററിന് ആവശ്യക്കാര്‍ ഏറിയത്. കൊവിഡിന്റെ രണ്ടാംതരംഗത്തില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് പ്രധാനലക്ഷണങ്ങളിലൊന്നായതിനാല്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് പള്‍സ് ഓക്‌സിമീറ്റര്‍ കൂടിയേ തീരു.

അതേസമയം ആശുപത്രികളില്‍ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന പള്‍സ് ഓക്‌സിമീറ്ററിന് ഡിമാന്‍ഡ് വര്‍ധിച്ചതോടെ വിലയും വര്‍ധിച്ചു. നേരത്തേ, 700 രൂപയായിരുന്ന ഈ ഉപകരണത്തിന് ഇപ്പോള്‍ 4,000 മുതല്‍ 5,000 രൂപ വരെ ആയി വില വര്‍ധിച്ചു. പള്‍സ് ഓക്‌സിമീറ്ററിന് ആവശ്യം വര്‍ധിച്ചതോടെ കമ്പിനികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നതാണെന്ന ആരോപണം ഉയരുന്നുണ്ട്.

കര്‍ണാടകയിലും കേരളത്തിലും ലോക്ക്ഡൗണ്‍ ആരംഭിച്ചതിനാല്‍ സംസ്ഥാനത്തേക്ക് മെഡിക്കല്‍ ഉപകരണങ്ങളുടെ വരവ് കുറഞ്ഞതാണ് ക്ഷാമത്തിന് കാരണമെന്നാണ് സൂചന. ശരീര ഊഷ്മാവ് അളക്കുന്ന തെര്‍മോമീറ്ററുകള്‍ക്കും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. ഡിജിറ്റല്‍ തെര്‍മോമീറ്ററിന് 200 മുതല്‍ 250 രൂപയും മാന്വല്‍ തെര്‍മോമീറ്ററിന് 90 മുതല്‍ 200 രൂപയുമാണ് വില.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...