അടൂർ : മഴക്കാലത്തും കുടിവെള്ളത്തിനായി കുടവും ചുമന്ന് നടക്കേണ്ട ഗതികേടിലാണ് പള്ളിക്കൽ പഞ്ചായത്ത് ഇളമ്പള്ളിൽ മൂന്നാംവാർഡിലെ ചെക്കൻ ചിറമല നിവാസികൾ. കിണറില്ലാത്ത 20 കുടുംബങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിലെ മോട്ടർ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. കിണറിൽ നിന്ന് വെള്ളം പമ്പുചെയ്യുന്ന മോട്ടോർ മാറ്റി സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ പരിഗണിക്കാത്തത് പ്രതിഷേധത്തിനും കാരണമാകുന്നു. മഴക്കാലത്ത് വെള്ളക്കെട്ടാകുന്ന പ്രദേശം കൂടിയാണിത്. ദൂരെയുള്ള വീടുകളിലെ കിണറുകളിൽ നിന്ന് വെള്ളം തലച്ചുമടായി എത്തിച്ചാണ് പല കുടുംബങ്ങളും ഉപയോഗിക്കുന്നത്. ചെക്കൻചിറ മലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനായി നിരവധി തവണ ജനപ്രതിനിധികൾ ഉൾപ്പടെ വാട്ടർ അതോറിട്ടി ഓഫീസിൽ സമരം ചെയ്‌തിട്ടുണ്ട്. പലപ്പോഴും അറ്റകുറ്റപ്പണികൾ നടത്തി ജലവിതരണം പുനസ്ഥാപിക്കുമെങ്കിലും രണ്ടുദിവസത്തിനുള്ളിൽ മോട്ടോർ വീണ്ടും തകരാറിലാകും. ശാശ്വതമായ പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























