തിരക്കേറിയ കുമ്പഴ ജംഗ്ഷന്‍ കുപ്പിക്കഴുത്താകും ; ഏറ്റെടുത്ത സ്ഥലം വിട്ടുനല്കാതെ കെട്ടിട ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേയുടെ കുമ്പഴയിലെ നിര്‍മ്മാണം അട്ടിമറിക്കാന്‍ നീക്കം. കുമ്പഴ ജംഗ്ഷനില്‍ കെ.എസ്.ടി.പി ഏറ്റെടുത്ത് കല്ലുകള്‍ സ്ഥാപിച്ച സ്ഥലം വിട്ടുകൊടുക്കാതെ കെട്ടിട ഉടമകള്‍. അവിഹിത സ്വാധീനത്തിലൂടെ നിര്‍മ്മാണം അട്ടിമറിക്കുവാനാണ് നീക്കം. ഇതോടെ തിരക്കേറിയ കുമ്പഴ ജംഗ്ഷനില്‍ റോഡിന് വീതി കുറയും.

ചില കെട്ടിടത്തിന്റെ വരാന്തയും ചിലരുടെ കടയുടെ ഭാഗങ്ങളും പൊളിച്ചു നീക്കി മാത്രമേ പാതയുടെ നിര്‍മ്മാണം കൃത്യമായി പൂര്‍ത്തീകരിക്കുവാന്‍ കഴിയൂ. റോഡിന്റെ ഒരു സൈഡില്‍ ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായി ഉപയോഗിച്ച് ഓട നിര്‍മ്മിച്ചിരുന്നു. എന്നാല്‍ മറുവശത്ത്‌ നിര്‍മ്മാണം ആരംഭിക്കാനിരിക്കെ ചിലര്‍ ഇടപെട്ട് നിര്‍മ്മാണം നിര്‍ത്തി വെപ്പിക്കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ നാട്ടുകാര്‍ പരാതിയും പ്രശ്നങ്ങളുമായി രംഗത്തെത്തി. കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ എത്തി ചുവന്ന പെയിന്റ് ഉപയോഗിച്ച് റോഡ്‌ നിര്‍മ്മാണത്തിന്റെ അതിരുകള്‍ വരച്ചിട്ടിരുന്നു. ഈ ഭാഗമാണ് കെട്ടിട ഉടമകള്‍ വിട്ടുനല്‍കാന്‍ മടിക്കുന്നത്.

തര്‍ക്കത്തെ തുടര്‍ന്ന് കെ.എസ്.ടി.പി എക്സിക്യുട്ടീവ്‌ എഞ്ചിനിയര്‍ ജാസ്മിന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും കരാര്‍ ഏറ്റെടുത്ത ടി.കെ.കെ കമ്പിനിയുടെ പ്രതിനിധികളും ഇന്ന് കുമ്പഴയില്‍ എത്തി സ്ഥലം പരിശോധിച്ചു. തര്‍ക്കങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ഏറ്റെടുത്ത സ്ഥലം നിര്‍മ്മാണത്തിന് പൂര്‍ണ്ണമായി ഉപയോഗിക്കുമെന്നും കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...