സംസ്ഥാന പാത നിർമ്മാണത്തിലെ അപാകതകൾക്കെതിരെ കോന്നിയിലെ വ്യാപാരികൾ സമര രംഗത്തേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ കോന്നി റീച്ചിൽ അനന്തമായി നീളുന്നതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് കോന്നിയിലെ വ്യാപാരികൾ.ഈ ആഴ്ച തന്നെ കോന്നി നഗരത്തിലെ ടാറിങ് പൂർത്തീകരിച്ചില്ലെങ്കിൽ കടകൾ അടച്ചിട്ട് സമരം ആരംഭിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.കെ എസ് റ്റി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കോന്നി നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ മാസങ്ങൾക്ക് മുൻപ് തുടങ്ങിയിട്ടും അനന്തമായി ഇഴഞ്ഞ് നീങ്ങുന്നത് വ്യാപാരികൾക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.ടാറിംഗുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് നഗരത്തിലെ മെറ്റലിംഗ് ജോലികൾ പൂർത്തീകരിച്ചിട്ടും ടാറിങ് പൂർത്തീകരിക്കാൻ കരാർ കമ്പനി തയ്യാറായിട്ടില്ല.മെറ്റ്ലിങ് നടത്തിയിട്ടും ടാറിങ് നടത്താത്തത് മൂലം നഗരത്തിൽ വൻതോതിൽ പൊടിപടലങ്ങൾ ഉയരുകയാണ്.ഇത് വ്യാപാരികൾക്കും വഴിയാത്രക്കാർക്കും കൊച്ചു കുട്ടികൾക്കും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.വ്യാപാരികൾക്കും വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികൾക്കും അടക്കം ഈ പൊടി പടലങ്ങൾ മൂലം പലവിധ അസുഖങ്ങൾ പിടിപെട്ടിരിക്കുകയാണ്. പൊടി ശല്യം മൂലം കോന്നിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സാധങ്ങൾ വാങ്ങേണ്ട ജനങ്ങൾ സമീപത്തെ മറ്റ് നഗരങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്.ഇത് മൂലം കോന്നിയിലെ വ്യാപാരികൾക്ക് വലിയ തോതിൽ ഉള്ള വ്യാപാര നഷ്ടം സംഭവിക്കുകയും കൂടാതെ പൊടി മൂലം വിൽപനക്കായി വെച്ചിരിക്കുന്ന ലക്ഷ കണക്കിന് രൂപയുടെ സാധന സാമഗ്രിഹികൾ വിൽക്കാൻ സാധിക്കാതെ നശിച്ച് പോവുകയും ചെയ്യുന്നുണ്ട്.ടാറിംഗുമായി ബന്ധപ്പെട്ട് കോന്നിയിലെ വ്യാപാരികൾ കമ്പനി പ്രതിനിധികളുമായി പല തവണ ചർച്ച നടത്തിയെങ്കിലും ഉടൻ ശരിയാക്കി തരാം എന്ന വാക്കല്ലാതെ നടപടി ഉണ്ടായില്ല.രാത്രി കാലങ്ങളിൽ വലിയ തിരക്കിലാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ തീർക്കാമായിരുന്നിട്ടും ഇതും ചെയ്യുന്നില്ല.മാത്രമല്ല വാട്ടർ അതോറിട്ടി നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പലയിടത്തും ജല വിതരണ പൈപ്പ് പൊട്ടിച്ചിട്ടിരിക്കുന്നതിനാൽ നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം ലഭ്യമായിട്ട് മാസങ്ങൾ കഴിഞ്ഞു.അതിനാൽ കോന്നി നഗരത്തിലെ പ്രധാന ഭാഗമായി കോന്നി ആർ വി എച്ച് എസ് എസ് മുതൽ ചൈനാ മുക്ക് വരെയുള്ള ഭാഗത്തെ ടാറിങ് അടിയന്തിരമായി പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം കടകൾ അടച്ചിട്ട് വ്യാപാരികൾ അനിശ്ചിതകാല സമരത്തിലേക്ക് നീളുമെന്നും വ്യപാരി വ്യവസായി ഏകോപന സമിതി കോന്നി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.സമിതി യൂണിറ്റ് പ്രസിഡണ്ട് ഡി അനിൽകുമാർ,ജനറൽ സെക്രട്ടറി സന്തോഷ് മാത്യു,ട്രഷറർ റഹ്‌മത്ത് ലബ്ബ,എക്സിക്യൂട്ടിവ് അംഗം മുഹമ്മദ്,ഉത്തമൻ,സുനിൽ കുമാർ തുടങ്ങിയവർ കോന്നി വ്യാപാര ഭവനിൽ നടന്ന പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...

എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബി ചെലവഴിച്ചത് 240 കോടിരൂപ...

0
തിരുവനന്തപുരം : എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന്...

പിഎസ്‍സി നിയമന തട്ടിപ്പ് ; ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ ; പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പില്‍ ശക്തമായ ഇടപെടലിനൊരുങ്ങി ലോക്ഭവൻ. പിഎസ്‍സി സെക്രട്ടറിയെ ഗവർണർ...

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...