ജപ്തി ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; ദുഃഖം രേഖപ്പെടുത്തി മന്ത്രി വിഎൻ വാസവൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ശൂരനാട് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ദുഃഖമുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍.സംസ്ഥാന സര്‍ക്കാര്‍ സര്‍ഫാസി ആക്ടിന് എതിരാണെന്നും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണ് കേരള ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും വിഷയത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെങ്കില്‍ നടപടി വേണമെന്ന് സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സിപിഐഎം വ്യക്തമാക്കി. ഇന്നലെയാണ് ശൂരനാട് അജികുമാര്‍ ശാലിനി ദമ്പതികളുടെ മകള്‍ അഭിരാമിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പത്തനംതിട്ട എരുമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥിനിയാണ്. പ്രവാസിയായിരുന്ന അജികുമാര്‍ നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യ ശാലിനി നീതി സ്റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാണ്.

അജികുമാര്‍ കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്ന് 2019ല്‍ പത്ത് ലക്ഷം രൂപ ലോണ്‍ എടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. ചൊവ്വാഴ്ച്ച ഉച്ചയോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ബോര്‍ഡ് സ്ഥാപിച്ചു. ഈ സമയം അജികുമാറിന്റെ അച്ഛനും അമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് അജികുമാറും ഭാര്യയും കാര്യങ്ങള്‍ അന്വേഷിക്കാന്‍ ബാങ്കിലേക്ക് പോയ സമയത്താണ് സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...