സമയം കൃത്യമായി പാലിക്കണം ; കലോത്സവ വേദികളിൽ സമയത്തിന് എത്താത്തവരെ ഒഴിവാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ നിശ്ചിത സമയത്തിന് ഹാജരാകാത്തവരെ ഒഴിവാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവകുട്ടിയുടെ മുന്നറിയിപ്പ്. അപ്പീലുകളുടെ ആധിക്യവും കുട്ടികൾ വേദിയിലെത്താൻ വൈകുന്നതും മൽസരങ്ങൾ വൈകുന്നതിന് കാരണമാകുമെന്ന് വിലയിരുത്തിയാണ് തീരുമാനം എടുത്തിരിക്കുന്നത്. സംഘാടകസമിതി ഓഫീസിൽ ചേർന്ന ജില്ലാ ടീം കോ ഓർഡിനേറ്റർമാരുടെ അവലോകന യോഗത്തിൽ ആയിരുന്നു മന്ത്രി നൽകിയ നിർദേശം.എല്ലാ ദിവസവും അതാത് ദിവസം നടന്ന പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം നടക്കാറുണ്ട്. ഈ യോഗത്തിൽ ഇന്നുയർന്ന പ്രധാന വിമർശനമായിരുന്നു കുട്ടികൾ സമയത്തിന് വേദികളിൽ എത്താത്തത് മൂലം മത്സരം വൈകുന്നു എന്നത്.

മത്സരം കൃത്യസമയത്ത് അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ മന്ത്രി നിർദേശിച്ചിരുന്നെങ്കിലും ഇതിൽ നടപടിയുണ്ടായിരുന്നില്ല. തുടർന്നാണ് വിഷയത്തിൽ മന്ത്രി വീണ്ടും ഇടപെട്ട് കർശന നിർദേശം നൽകിയത്.ഒന്നിലധികം മൽസരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ അസൗകര്യവും ബുദ്ധിമുട്ടും ഒഴിവാക്കാൻ ക്ലസ്റ്ററിൽ ക്രമീകരണം വരുത്താനും തീരുമാനമായിട്ടുണ്ട്. സമാപന ദിവസം ഉച്ചക്ക് ഒരു മണിക്ക് മൽസരങ്ങൾ പൂർത്തിയാക്കണമെന്നും യോഗത്തിൽ മന്ത്രി നിർദേശിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...