പ്രതിഷേധം ; കർഷകർ ഛണ്ഡിഗഡ്-ഡൽഹി ഹൈവേ ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പഞ്ചാബിൽ കർഷകർ ഛണ്ഡിഗഡ്-ഡൽഹി ഹൈവേ ഉപരോധിച്ചു. ഇന്ന് രാവിലെ 11 മണി മുതലാണ് ഉപരോധം തുടങ്ങിയത്. സർക്കാരും കേന്ദ്രസർക്കാരും നെല്ല് സംഭരണം വൈകിപ്പിച്ച് കർഷകരെ ഉപരോധത്തിലാക്കിയതാണ് പ്രതിഷേധത്തിന് കാരണം. കർഷക സംഘടനയായ സംയുക്ത് കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് സമരം.പഞ്ചാബിലെ നെല്ല് സംഭരണത്തിന്റെ മന്ദഗതിയിൽ പ്രതിഷേധിച്ചാണ് കർഷകർ തെരുവിലിറങ്ങിയത്. അംബാല-ഛണ്ഡിഗഡ് ഹൈവേ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ ലാൽറു ടൗണിൽ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു. നിലവിൽ 38.41 ലക്ഷം മെട്രിക് ടൺ നെല്ല് പഞ്ചാബിലെ വിപണികളിൽ എത്തിയതായും പ്രതിദിനം 4.88 മെട്രിക് ടൺ എത്തുമെന്നും സംസ്ഥാന ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യ മന്ത്രി ലാൽ ചന്ദ് കടരുചക് പറഞ്ഞു. നെല്ല് സംഭരണം വൈകിപ്പിച്ച് പഞ്ചാബിലെ എ.എ.പി സർക്കാരും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും കാർഷിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി കർഷകർ ആരോപിച്ചു. അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അരിമില്ലുകാർക്ക് നെല്ല് എടുക്കുന്നതിന് നാല് ദിവസത്തെ സമയപരിധി നൽകിയതിന് തൊട്ടുപിന്നാലെ, കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞദിവസം മില്ലുകാരെ ന്യൂഡൽഹിയിൽ ചർച്ചക്ക് ക്ഷണിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....