ഇന്ത്യ പാക് അതിർത്തിയിൽ ദുരൂഹ സാഹചര്യത്തിൽ മൂന്ന് മുസ്ലിം പള്ളികൾ ; അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ദില്ലി : പഞ്ചാബില്‍ പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പുതുതായി പണികഴിപ്പിച്ച മൂന്നു പള്ളികള്‍ക്ക് പിന്നിലെ വസ്തുതകളിലേക്ക് രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം. കേരളം ആസ്ഥാനമായ റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയാണ് പള്ളികള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കേരളത്തില്‍ ചെറിയ തോതില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ പ്രവര്‍ത്തിക്കുന്ന സംഘടന വിദേശത്ത് നിന്ന് 70 കോടി രൂപ സമാഹരിക്കുകയും ജമ്മു കാശ്മീര്‍ സ്വദേശിയായ മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. ഇയാളാണ് പള്ളികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഈയടുത്തകാലത്തായി ഇത്തരം ഇരുനൂറോളം പള്ളികളാണ് പുതുതായി പണിതത്.

കേരളത്തില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയെന്ന നിലയില്‍ വന്‍ തുകയെത്തിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് കേരളം ആസഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ സി എഫ് ഐ ചെയ്യുന്നത് എന്ന സംശയമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കുന്ന സംഘടനകളെ കുറിച്ച്‌ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബ് പോലീസും പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെടുന്ന പള്ളികളെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘടനയുടെ രജിസ്ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...