പുന്നോണ്‍ പാടശേഖര ഫാം റോഡ് : കള്‍വേര്‍ട്ടുകള്‍ ശക്തിപ്പെടുത്താല്‍ 19 ലക്ഷം രൂപയുടെ ഭരണാനുമതി : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പുന്നോണ്‍ പാടശേഖര ഫാമിനോട് ചേര്‍ന്നുള്ള കള്‍വേര്‍ട്ടുകള്‍ ശക്തിപ്പെടുത്താല്‍ 19 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ പുന്നോണ്‍ പാടശേഖര ഫാം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പണി തീര്‍ന്ന കള്‍വേര്‍ട്ട്, ഹെവി വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്കായി സഞ്ചാരയോഗ്യമാക്കുന്നതിനായാണ് ജലസേചനവകുപ്പ് തുക അനുവദിച്ചിട്ടുള്ളത്. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പുന്നോണ്‍ ഭാഗവും പതിനാലാം വാര്‍ഡിലെ വാഴത്തോപ്പില്‍ പ്രദേശവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഫാം റോഡും അനുബന്ധ വികസന പ്രവര്‍ത്തനങ്ങളും മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച 43 ലക്ഷം രൂപയ്ക്കാണ് പൂര്‍ത്തീകരിച്ചത്.

ഒരു നാട് തന്നെ പദ്ധതി ഏറ്റെടുത്ത കാഴ്ചയാണ് പുന്നോണില്‍ കാണാന്‍ സാധിക്കുന്നത്. ഫാം റോഡ്, റാമ്പുകള്‍, ട്രാക്ടര്‍ സ്ലാബുകള്‍, ബോക്സ് കള്‍വെര്‍ട്ടുകള്‍, തടയണ തുടങ്ങിയവയുടെ നിര്‍മാണം പദ്ധതിയുടെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുന്നോണ്‍ പാടശേഖരത്തില്‍ കൃഷി മുന്നോട്ട് കൊണ്ടുപോകുന്നതിന് നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പിന്തുണ മാത്രമാണ് ഈ വികസന പ്രവര്‍ത്തനങ്ങള്‍. ആറന്മുള നിയോജക മണ്ഡലത്തില്‍ മുന്‍ഗണന നല്‍കുന്നത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണെന്നും നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള അടിയന്തര ഇടപെടലുകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പുന്നോണ്‍ പാടശേഖരസമിതി പ്രസിഡന്റ് എം.വി. സന്‍ജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ്. കോശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, നാരങ്ങാനം ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് പ്രകാശ് കുമാര്‍ തടത്തില്‍, പുന്നോണ്‍ പാടശേഖരസമിതി വൈസ് പ്രസിഡന്റ് ഈപ്പന്‍ മാത്യു, വാര്‍ഡ് അംഗം ബെന്നി ദേവസ്യ, കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനികുമാര്‍, നാരങ്ങാനം കൃഷി ഓഫീസര്‍ എസ്. സുചിത്ര, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...