ആരതി ഉഴിഞ്ഞ് കേക്ക് നേദിച്ച് ; പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ ഇക്കുറിയും ക്രിസ്തുമസ് ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : എല്ലാവരെയും സ്‌നേഹിക്കുക എന്ന സന്ദേശമാണ് ക്രിസ്തുമസ് നല്‍കുന്നത്. കാരണം ലോകത്തിന് സ്‌നേഹമെന്ന സന്ദേശം പകര്‍ന്നു നല്‍കിയ ദൈവപുത്രമാണ് യേശുദേവന്‍. ക്രിസ്തുവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങള്‍ വെച്ച്‌ ആരതിയുഴിഞ്ഞു ക്രിസ്തുപൂജ നടത്തുന്ന സന്യാസിമാരെ കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? കേരളത്തിലെ ഒരു സന്യാസി മഠത്തിലാണ് ക്രിസ്തുദേവന്റെ പിറവി ഭാരതീയ രീതിയില്‍ ആചരിക്കുന്നത്. പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിലാണ് പതിവുപോലെ ഇക്കുറിയും ക്രിസ്തുമസ് ആഘോഷം നടന്നത്. സ്വാമി വിവേകാനന്ദന്‍ തുടങ്ങിവച്ച ക്രിസ്മസ് ആഘോഷം പതിറ്റാണ്ടുകളായി മുടക്കാത്ത പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ ഇത്തവണയും ക്രിസ്മസ് പൂജ നടത്തി. മണ്‍ചെരാതുകള്‍ക്കൊപ്പം മെഴുകുതിരികള്‍ ജ്വലിച്ചും പൂജാമുറിയില്‍ ക്രിസ്തുവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങള്‍ ആരതിയുഴിഞ്ഞും ക്രിസ്തുപൂജ നടത്തി മഠത്തിലെ സ്വാമിമാര്‍.

ക്രിസ്മസ് തലേന്നു വൈകിട്ട് ക്രിസ്തു പൂജ നടത്തി. ആരതി ഉഴിഞ്ഞു, കേക്ക് നിവേദ്യമായി അര്‍പ്പിച്ച ശേഷം എല്ലാവരും ചേര്‍ന്നു മുറിച്ചു പങ്കിട്ടു കഴിക്കുകയും ചെയ്തു. സന്യാസിമാരും ആശ്രമത്തിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്നു കാരള്‍ പാട്ടുകള്‍ ഉച്ചത്തില്‍ പാടി ക്രിസ്മസ് സന്തോഷവും പങ്കുവച്ചു. മഠാധിപതി സ്വാമി സദ്ഭവാനന്ദ, പ്രബുദ്ധ കേരളം എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ എന്നിവരും തൃശൂര്‍ അതിരൂപത മുന്‍വികാരി ജനറല്‍ ഫാ.ഡോ.ഫ്രാന്‍സിസ് ആലപ്പാട്ടും കപ്പൂച്ചിന്‍ വൈദികരും പങ്കെടുത്തു. നൂറ്റാണ്ടിലേറെയായി ശ്രീരാമകൃഷ്ണാശ്രമത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും ക്രിസ്മസ് ആഘോഷവും ഭാരതീയ രീതിയിലുള്ള ക്രിസ്തുപൂജയും നടക്കും. ക്രിസ്തുവിന്റെ ആശയങ്ങളുടെ ആരാധകനായിരുന്ന സ്വാമി വിവേകാനന്ദന്‍ 1890 കളിലാണ് സര്‍വമത സമന്വയത്തില്‍ വിശ്വസിക്കുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശ്രമങ്ങളില്‍ ക്രിസ്മസ് പൂജയും ആഘോഷവും വേണമെന്നു നിര്‍ദേശിച്ചത്. ലോകമെമ്പാടുമായി ആയിരത്തോളം ആശ്രമങ്ങളിലാണ് ഇങ്ങനെ ക്രിസ്മസ് ആഘോഷം നടന്നത്. മതസൗഹാര്‍ദ്ദത്തിന്റെ വിളമ്പരമാണ് ഇവിടങ്ങളില്‍ നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...