തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ജീവനക്കാര്‍ക്ക് സഹകരണ സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുഷ്പഗിരി മെഡിക്കൽ സൊസൈറ്റി സ്റ്റാഫ് വെൽഫയർ ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്‌തം നമ്പർ .പി.റ്റി.323 എന്ന പേരിൽ സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം മുൻ എം.എൽ.എ കെ.ജെ.തോമസ് നിർവഹിച്ചു.  പുഷ്പഗിരി സ്ഥാപനങ്ങളിലെ 2600 ലേറെ ജീവനക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിനോടൊപ്പം ആതുര ശുശ്രൂഷാ രംഗത്തും മികച്ച സംഭാവനകൾ നൽകാൻ ഈ പ്രസ്ഥാനത്തിന് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ചെറുപുഷ്പഗിരി എന്ന ചെറിയ സ്ഥാപനത്തിൽ നിന്ന് പുഷ്പഗിരി എന്ന വലിയ ആതുര സേവന കേന്ദത്തിന്റെ വളർച്ചയിലേക്ക് കാലം ചെയ്ത മാർ തീയോഫിലിസ് തിരുമേനി അടക്കമുള്ള സീറോ മലങ്കര കാതോലിക്കാ സഭയിലെ സന്യാസ ശ്രേഷ്ഠന്മാരുടെ പ്രവർത്തനവും പ്രാർത്ഥനയും ഉണ്ടായിരുന്നു എന്ന് സീറോ മലങ്കര കാതോലിക്കാ തിരുവല്ല അതിരൂപതാ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ ഡോ തോമസ് മാർ കൂറിലോസ് തിരുമേനി പറഞ്ഞു. പുഷപഗിരി ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ ഉദ്‌ഘാടന വേളയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സേവനത്തിലൂടെയും ഉയർത്തി പിടിക്കുന്ന മൂല്യങ്ങളിലൂടെയുമാണ് പുഷ്പഗിരി ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും സാധാരണക്കാർക്ക് പ്രിയങ്കരമായതതെന്നും  അദ്ദേഹം പറഞ്ഞു.

പുഷ്പഗിരി സ്ഥാപനങ്ങളുടെ രക്ഷാധികാരി അഭിവന്ദ്യ ഡോ. തോമസ് മാർ കൂറിലോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍  തിരുവല്ല മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ ആദ്യ നിക്ഷേപം സ്വീകരിച്ചു. ആദ്യ അംഗത്വ സ്വീകരണം പത്തനംതിട്ട കോഓപ്പറേറ്റീവ് സൊസൈറ്റി ജോയിന്റ് രജിസ്ട്രർ പ്രമീള എം.ജി.നിർവഹിച്ചു. പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസ് സി.ഇ.ഓ റവ.ഫാ.ജോസ് കല്ലുമാലിക്കൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് പുന്നൂസ് ഐ.പി.എസ് , അഡ്വ.ആർ.സനൽ കുമാർ, അഡ്വ.പ്രകാശ് ബാബു, സുജാത എം.പി, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ.എബ്രഹാം വർഗീസ്, ചീഫ് മാനേജർ ഫിനാൻസ് റിസോഴ്സ് മുരളീധര കൈമൾ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...