ഉത്തർപ്രദേശ് : സബ് ഇൻസ്പെക്ടർ പരീക്ഷയ്ക്ക് കോപ്പിയടി ഉപകരണവുമായി എത്തിയ പരീക്ഷാർത്ഥി പിടിയിൽ. വിഗിനടിയിൽ ബ്ലൂ ടൂത്ത് വയർലെസ് സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടിക്ക് ശ്രമിച്ചത്. എന്നാൽ ശ്രമം അധികൃതർ കൈയോടെ പിടികൂടി. ഐപിഎസ് രുപിൻ ശർമയാണ് ഈ വിവരം ട്വിറ്ററിൽ പങ്കുവെച്ചത്. മെറ്റൽ ഡിടക്ടർ ഉപയോഗിച്ച് പരിശോധിക്കുന്നതിനിടെയാണ് തലയുടെ ഭാഗത്ത് നിന്ന് ബീപ് ശബ്ദമുയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബ്ലൂടൂത്ത് ഡിവൈസ് കണ്ടെത്തിയത്. വളരെ തന്ത്രപരമായി ഒളിപ്പിച്ച ഈ ഉപകരണം സ്വമേധയാ ഊരിമാറ്റാൻ പരീക്ഷാർത്ഥിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. പോലീസിന്റെ സഹായത്തോടെയാണ് യന്ത്രം പുറത്തെടുത്തത്.
പോലീസ് പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ വിഗിനുള്ളിൽ ബ്ലൂടൂത്ത് വെച്ചു ; അധികൃതർ കൈയോടെ പിടികൂടി
RECENT NEWS
Advertisment