ബിവറേജിന് മുന്നിൽ മദ്യലഹരിയില്‍ യുവതിയുടെ ആക്രമണം ; യുവാക്കള്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : തുക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മദ്യലഹരിയില്‍ യുവതി നടത്തിയ അക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്. മദ്യം വാങ്ങി ഔട്ട് ലെറ്റിന്റെ സമീപത്ത് നിന്നും യുവതി കഴിച്ചതിന് ശേഷം ഇവിടെ മദ്യപിച്ചിരുന്ന യുവാക്കളുടെ സമീപമെത്തി മദ്യം അവരോട് ആവശ്യപ്പെട്ട് വാങ്ങി കഴിക്കുകയായിരുന്നു.

മദ്യലഹരിയില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് യുവതി ശാന്തമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

യുവതിയുടെ വീട്ടുകാരെ വിവരം പോലീസ് വിവരം അറിയിക്കുകയായിരുന്നു. വനിത പോലീസും, ജനപ്രതിനിധികളും ഇടപെട്ട് സമീപത്തെ ഓട്ടോറിക്ഷയില്‍ കയറ്റി. അപ്പോഴേയ്ക്കും സ്ഥലത്തെത്തിയ വീട്ടുകാര്‍ യുവതിയെ അവിടെ നിന്നും മാറ്റൊരിടത്തേയ്ക്ക് മാറ്റി. യുവതിയ്ക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പോലീസ് ചോദ്യം ചെയ്യുന്നതിനായി നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും കാലില്‍ പരിക്ക് ഉള്ളതിനാല്‍ ചികിത്സക്കായി ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...