റാന്നി : പെരുനാട് പഞ്ചായത്തിലെ പുതുക്കട – കണ്ണന്നുമണ്‍ – മഠത്തുംമൂഴി റോഡ് നബാര്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി പുനരുദ്ധരിക്കാന്‍ ധാരണയായതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ആറു കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി ഏഴു കോടി രൂപയാണു ചിലവഴിക്കുക.
മണ്ണാറക്കുളഞ്ഞി – ചാലക്കയം ശബരിമല പാതയ്ക്ക് സമാന്തരമായി മടത്തും മൂഴി വലിയ പാലം ജംഗ്ഷന്‍ മുതല്‍ പുതുക്കട വരെ ഉപയോഗിക്കാന്‍ കഴിയുന്ന റോഡാണ് ഇത്. ഇതുമൂലം ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ശബരിമല പാതയില്‍ ഉണ്ടാകുന്ന ഗതാഗത തിരക്ക് കുറയ്ക്കാന്‍ കഴിയും. ജനവാസ കേന്ദ്രങ്ങളായ പെരുനാടിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളായ കണ്ണന്നുമണ്‍ നെടുമണ്‍ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനു പുതിയ പാത വഴിതെളിക്കും. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കുന്ന മുറയ്ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതി ലഭിച്ചാലുടന്‍ നിര്‍മാണ നടപടികള്‍ ആരംഭിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.