മനുഷ്യശരീരത്തില്‍ ‘കുറ്റവാളിയായ വൃക്ക, കരള്‍, ഹൃദയം എന്നിങ്ങനെ ഇല്ല ; വൃക്കദാനം ചെയ്യാനുള്ള അനുമതി നിഷേധിച്ച തീരുമാനം റദ്ദാക്കി ഹൈകോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മനുഷ്യശരീരത്തില്‍ ‘കുറ്റവാളിയായ വൃക്ക, കരള്‍, ഹൃദയം എന്നിങ്ങനെ ഇല്ലെന്നു ചൂണ്ടിക്കാട്ടി വൃക്കദാനം ചെയ്യാനുള്ള അനുമതി നിഷേധിച്ച തീരുമാനം റദ്ദാക്കി ഹൈകോടതി. ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിയുടെ വൃക്കദാനം ചെയ്യാനുള്ള അനുമതിയാണ് എറണാകുളം ജില്ലാതല ഓതറൈസേഷന്‍ കമിറ്റി നിഷേധിച്ചത്.

കൊല്ലം നെടുമ്പന മഠത്തിലഴികത്ത് രാധാകൃഷ്ണപിള്ള (54) യ്ക്ക് വൃക്കദാനം ചെയ്യാന്‍ അനുമതി തേടി തിരുവനന്തപുരം പൂന്തുറ പുതുവല്‍ പുത്തന്‍വീട്ടില്‍ ആര്‍ സജീവന്‍ (38) നല്‍കിയ അപേക്ഷയാണ് നിഷേധിച്ചത്. രാധാകൃഷ്ണ പിള്ളയുടെ ഡ്രൈവറും സുഹൃത്തും കൂടിയായിരുന്നു സജീവ്.

എല്ലാവരിലും ഒഴുകുന്നത് ഒരേ രക്തമാണെന്നും മനുഷ്യ ശരീരത്തിലെ അവയവങ്ങള്‍ കുറ്റവാളികളല്ലെന്നും ചീഫ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മലബാറിലെ പ്രശസ്തമായ ‘പൊട്ടന്‍ തെയ്യം’ തോറ്റംപാട്ടിലെ വരികളും. ജാതീയതയടക്കമുള്ള സാമൂഹിക തിന്മകള്‍ ഇല്ലാതാക്കാനും തുല്യത സ്ഥാപിക്കാനുമാണ് പൊട്ടന്‍ തെയ്യം തോറ്റംപാട്ടിലൂടെ ശ്രമിക്കുന്നത്. കേരളത്തിലൊട്ടാകെ പൊട്ടന്‍ തെയ്യം കളിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിവന്റെ അവതാരമാണ് പൊട്ടന്‍ തെയ്യം എന്നാണ് വിശ്വാസമെന്നു അദ്ദേഹം വിധിന്യായത്തില്‍ ഉള്‍പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...