ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

മുംബൈ : യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കും. നാളെ തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് കഴിഞ്ഞ ശേഷമാകും പ്രഖ്യാപനം. ടീം പ്രഖ്യാപനത്തിനുള്ള അന്തിമ തീയതി ഐസിസി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബര്‍ 10 ആകും അവസാന തീയതി എന്നാണ് സൂചന.

ഈ സാഹചര്യത്തിലാണ് നാലാം ടെസ്റ്റിനുശേഷം സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുക. നിലവില്‍ ന്യൂസിലന്‍ഡ്, ഓസ്ട്ര്ലേയി ടീമുകള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. 15 അംഗ ടീമിനുള്ള അനുമതിയെ ഐസിസി നല്‍കുന്നുള്ളൂവെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ താരങ്ങളെ ടീമിന്‍റെ ഭാഗമായി കൊണ്ടുപോകാം.

എന്നാല്‍ 15 പേരില്‍ കൂടുതലായിവരുന്ന താരങ്ങളുടെ എല്ലാ ചെലവും അതാത് ക്രിക്കറ്റ് അസോസിയേഷനുകള്‍ വഹിക്കണമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ നവംബര്‍ 14നാണ്.

ഒക്ടോബര്‍ 24ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ ആതിഥ്യം വഹിക്കേണ്ട ടൂര്‍ണമെന്‍റെ കൊവിഡ് പശ്ചാത്തലത്തിലാണ് യുഎഇയിലേക്കും ഒമാനിലേക്കുമായി മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...