Wednesday, May 1, 2024 5:52 am

വികസനമില്ലാതെ പുത്തൂർമുക്ക്  – ചെമ്പൻമുഖം റോഡ്‌

For full experience, Download our mobile application:
Get it on Google Play

റാന്നി : പുത്തൂർമുക്ക്  – ചെമ്പൻമുഖം റോഡിന് മാത്രം വികസനമില്ല. അറ്റകുറ്റപ്പണികൾ പോലും യഥാസമയം നടത്താറില്ല. കൊറ്റനാട് ഗ്രാമപ്പഞ്ചായത്തിലെ പഴക്കമേറിയ റോഡുകളിലൊന്നാണിത്. മല്ലപ്പള്ളി – റാന്നി റോഡിലെ പുത്തൂർമുക്കിൽനിന്നു റാന്നിയിലേക്ക് എളുപ്പമാർഗമായ റോഡ് അങ്ങാടി ഗ്രാമപ്പഞ്ചായത്തിലെ ചെമ്പൻമുഖം – പുളിമുക്ക് റോഡിനോടു ചേരുന്നു. 1982-ൽ എട്ട് മീറ്റർ വീതിയിൽ ഒന്നര കിലോമീറ്റർ വികസിപ്പിച്ചിരുന്നു. പിന്നീട് 1991-ൽ ടാറിങ് ജോലികളും നടത്തി. റോഡ് തീർത്തും ഗതാഗതയോഗ്യമല്ലാതെ വരുമ്പോൾ ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടോ മറ്റോ ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തുക മാത്രമാണ് പിന്നീട് ചെയ്തിട്ടുള്ളത്. 2019-ൽ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റീ ടാറിങ് ചെയ്തിരുന്നു.

അതിനുശേഷം യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. റോഡ് പലഭാഗത്തും കാടുകയറിയും കൈയേറ്റവും കാരണം എട്ടുമീറ്റർ വീതി തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. റോഡുഭാഗങ്ങൾ കൈയേറി നിർമാണപ്രവർത്തനങ്ങളും പലയിടത്തും നടന്നിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. നിർമാണ സാമഗ്രികൾ റോഡിലേക്ക് ഇറക്കിയിടുന്നത് ഈ പാതയിലെ പതിവുകാഴ്ചയാണ്. ഇത് യാത്രാതടസ്സങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നു. പഞ്ചായത്ത് പരിധിയിലെ പല റോഡുകളും വികസിച്ചപ്പോഴും ചെമ്പൻമുഖം റോഡിനോട് അവഗണന തുടരുകയാണ്. റാന്നി നിയോജകമണ്ഡലത്തിലെ ഔട്ടർ ബൈപ്പാസ് പദ്ധതിയിൽ ഉൾപ്പെടെ പരിഗണിക്കപ്പെട്ട റോഡാണിത്. ബി.എം.ബി.സി. നിലവാരത്തിൽ ടാറിങ് പൂർത്തീകരിക്കാൻ ആവശ്യമായ വീതി റോഡിനുള്ളതാണ്. നിലവിലുള്ള വീതി സംരക്ഷിക്കുകയും നവീകരണം നടത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാസിക്കിൽ എംഎസ്ആർടിസി ബസ് ട്രക്കിൽ ഇടിച്ച് അപകടം ; അഞ്ച് പേർ മരിച്ചു

0
മുംബൈ: മുംബൈ-ആഗ്ര ഹൈവേയിൽ നാസിക് ജില്ലയിലെ ചന്ദ്വാഡിന് സമീപം 45 ഓളം...

കടുത്ത ഇ​ടി​മി​ന്ന​ൽ ; ആ​ല​പ്പു​ഴ​യി​ൽ സ്ട്രോം​ഗ് റൂ​മി​ലെ സി​സി ടി​വി കാ​മ​റ​ക​ള്‍ ന​ശി​ച്ചു

0
ആ​ല​പ്പു​ഴ: ഇ​ടി​മി​ന്ന​ലി​നെ തു​ട​ര്‍​ന്ന് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂ​മി​ലെ സി​സി...

മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം; പോലീസിന് ഗുരുതരവീഴ്ച പറ്റി, സിബിഐ കുറ്റപത്രം പുറത്ത്

0
ഡൽഹി: മണിപ്പുരിൽ രണ്ടുസ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പോലീസിന് ഗുരുതരവീഴ്ച പറ്റിയതായി...

ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്രമം ; ഒ​രു​കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ ര​ക്ഷ​പെ​ടു​ത്തി

0
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ന​ദി​യി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഒ​രു​കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ സ​മീ​പ​വാ​സി​ക​ളും...