യുക്രെയ്‌നുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പുടിന്‍

For full experience, Download our mobile application:
Get it on Google Play

റഷ്യ: യുക്രെയ്‌നുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മാധ്യമപ്രവര്‍ത്തകരോടായിരുന്നു പുടിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ, ‘ഈ വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാന്‍ കരുതുന്നു,’ എന്ന് പുടിന്‍ പറഞ്ഞു. യൂറോപ്യന്മാരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഗെര്‍ഹാര്‍ഡ് ഷ്രോഡറുടെ പേരാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു പുടിന്റെ മറുപടി.

2022-ല്‍ യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മോസ്‌കോയുമായുള്ള ബന്ധം വിച്ഛേദിച്ചത് യൂറോപ്യന്‍ ഗവണ്‍മെന്റുകളാണെന്നും, അതിനാല്‍ ചര്‍ച്ചകള്‍ക്കായി അവര്‍ തന്നെയാണ് ആദ്യ നീക്കം നടത്തേണ്ടതെന്നും കഴിഞ്ഞ ആഴ്ച റഷ്യ വ്യക്തമാക്കിയിരുന്നു. നാല് വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിക്കുകയാണെന്ന പുടിന്റെ പ്രഖ്യാപനം ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. താത്കാലിക വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെയാണ് യുദ്ധം അവസാനിക്കാന്‍ പോകുന്നുവെന്ന ശുഭ വാര്‍ത്ത പുടിന്‍ നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...