‘പുടിൻ കൊല്ലപ്പെടും’ ; അപ്രതീക്ഷിത പ്രവചനവുമായി സെലൻസ്‌കി

For full experience, Download our mobile application:
Get it on Google Play

കിയവ്: റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ അദ്ദേഹത്തിന്റെ അനുയായിയാൽ തന്നെ കൊല്ലപ്പെടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി. യുക്രൈൻ യുദ്ധത്തെക്കുറിച്ച് ‘വർഷം’എന്ന പേരിൽ പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് സെലെൻസ്‌കിയുടെ പരാമർശം. യുക്രൈനിൽ റഷ്യ നടത്തിയ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്.”റഷ്യയ്ക്കുള്ളിൽ പുടിന്റെ ഭരണത്തിന്റെ ദുർബലത അനുഭവപ്പെടുന്ന നിമിഷം വരും. അപ്പോൾ വേട്ടക്കാർ വേട്ടക്കാരനെ വിഴുങ്ങും. കൊലയാളിയെ കൊല്ലാനുള്ള കാരണം അവർ കണ്ടെത്തും. ഇത് എന്ന് നടക്കുമന്ന് എനിക്കറിയില്ല..പക്ഷേ നടക്കും..സെലൻസ്‌കിയെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.

ക്രൈമിയ ഉൾപ്പെടെ യുക്രൈൻ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയും യുദ്ധം അവസാനിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. ‘ഇത് ഞങ്ങളുടെ നാടാണ്, നമ്മുടെ ആളുകൾ, നമ്മുടെ ചരിത്രം. യുക്രെയ്നിന്റെ എല്ലാ കോണുകളിലും ഞങ്ങൾ യുക്രൈൻ പതാക വീണ്ടും പാറിക്കുമെന്നും അദ്ദേഹം പറഞ്ഞു.പുടിനെതിരെ അദ്ദേഹത്തിന്റെ അടുത്ത അനുയായികളിൽ നിന്നു തന്നെ അതൃപ്തി ഉയരുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് സെലൻസ്‌കിയുടെ പരാമർശം.

യുദ്ധമുഖത്ത് സൈനികൾ പൊട്ടിക്കരയുന്നതും പരാതിപ്പെടുന്ന വീഡിയോയും അടുത്തിടെ പുറത്ത് വന്നിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികൾ കൂടുതൽ നിരാശരാണെന്നും വാഷിംഗ്ടൺ പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സെലെൻസ്‌കിയുടെ ഈ അഭിപ്രായങ്ങളോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...