അഭ്യൂഹങ്ങള്‍ക്ക് വിരാമം – തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ അഡ്വ.വർഗ്ഗീസ് മാമ്മന്‍ മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവല്ല – റാന്നി സീറ്റുകള്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും പരസ്പരം വെച്ചുമാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് തിരുവല്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ അഡ്വ.വർഗ്ഗീസ് മാമ്മന്‍ മത്സരിക്കും. ഇടതുപക്ഷ മുന്നണിയില്‍പ്പെട്ട ജനതാദള്‍ സെക്യുലര്‍ നേതാവും സിറ്റിംഗ് എം.എല്‍.എയുമായ അഡ്വ.മാത്യു ടി.തോമസ്‌ ആയിരിക്കും എതിരാളി. മാര്‍ത്തോമ്മാ സഭയിലെ രണ്ടു വൈദികരുടെ മക്കള്‍ മത്സരിക്കുന്ന മണ്ഡലമെന്ന പ്രത്യേകതയും ഇതോടെ തിരുവല്ലക്ക് കൈവന്നിരിക്കുകയാണ്. ബി.ജെ.പിയുടെ ചിത്രം വ്യക്തമായിട്ടില്ല.

മദ്ധ്യതിരുവിതാംകൂറിൽ കേരളാ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് തിരുവല്ല നിയോജക മണ്ഡലം. ഈ മണ്ഡലം വിട്ടുകൊടുത്തുകൊണ്ട്‌ അണികള്‍ തീരെയില്ലാത്ത റാന്നി മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് മത്സരിക്കുന്നത് സീറ്റ് നഷ്ടപ്പെടുവാന്‍ ഇടയാകുമെന്ന് കരുതുന്നു. തന്നെയുമല്ല റാന്നിയില്‍ മാണി ഗ്രൂപ്പിലെ സിറ്റിംഗ് എം.എല്‍.എ പ്രമോദ് നാരായണന്‍ എല്‍.ഡി.എഫിന് വേണ്ടി മത്സരരംഗത്ത് ഉണ്ടാകും. കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള മത്സരം റാന്നിയില്‍ യു.ഡി.എഫിന് ഗുണകരമാകില്ല എന്നതും ഗൌരവമായി എടുത്തുകൊണ്ടാണ് സീറ്റ് വെച്ചുമാറ്റമെന്ന ആലോചനയില്‍നിന്നും യു.ഡി.എഫ് നേത്രുത്വം പിന്‍മാറിയത്. അഡ്വ.വർഗ്ഗീസ് മാമ്മന്‍ തിരുവല്ലയില്‍ മത്സരിക്കുമ്പോള്‍ മുന്‍ എം.എല്‍.എ ജോസഫ് എം.പുതുശ്ശേരിക്ക് അവസരം നഷ്ടമാകുമെന്നത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. സീനിയര്‍ നേതാവായ പുതുശ്ശേരിക്ക് യു.ഡി.എഫ് ഗവര്‍മെന്റില്‍ മാന്യമായ പദവി നല്‍കുവാനും ജോസഫ് ഗ്രൂപ്പില്‍ ധാരണയായിട്ടുണ്ട്.

കേരളാ കോൺഗ്രസിന്റെ  ഉന്നതാധികാര സമിതി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനുമാനുമാണ് അഡ്വ. വർഗ്ഗീസ് മാമ്മന്‍. മാർത്തോമ്മാ സഭയുടെ മുൻ ആത്മായ ട്രസ്റ്റിയായിരുന്ന ഇദ്ദേഹം തിരുവല്ലയിലെ പൊതുരംഗത്ത്‌ പതിറ്റാണ്ടുകളായി സജീവമാണ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയുടെ തെരഞ്ഞടുപ്പ് കമ്മിറ്റി ചെയർമാനുമായിരുന്നു. മാര്‍ത്തോമ്മാ സഭയിലെ സീനിയർ വൈദികനും സുവിശേഷ പ്രസംഗ സംഘം മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന റവ.പി.ഡി മാമ്മന്റെ മകനും മാര്‍ത്തോമ്മാ സഭാ കൗൺസില്‍ അംഗം റവ. ഡാനിയേൽ മാമ്മന്റെ സഹോദരനും മാർത്തോമ്മാ സഭയിൽ ഏറ്റവും അധികം അംഗസംഖ്യയുള്ള പള്ളികളിലൊന്നായ നിരണം മാർത്തോമ്മാ വലിയപള്ളി വികാരി റവ.ചാർളി ജോൺസിന്റെ ഭാര്യാ സഹോദരനുമാണ് അഡ്വ.വർഗ്ഗീസ് മാമ്മന്‍.

പുറമറ്റം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഉരിയപ്പടിക്കൽ കുടുംബാംഗമായ പ്രൊഫ. ഒ.എ. നൈനാൻ ഭാര്യാപിതാവാണ്. പഴയ കല്ലൂപ്പാറ നിയോജക മണ്ഡലം ഉൾപ്പെടുന്ന മല്ലപ്പള്ളി, കല്ലൂപ്പാറ, ആനിക്കാട്, കുന്നന്താനം പഞ്ചായത്തുകളിൽ നിർണ്ണായക സ്വാധീനവും ബന്ധുബലവുമുള്ള ഇദ്ദേഹം തിരുവല്ല നിയോജക മണ്ഡലത്തിൽ സുപരിചിതനാണ്. അതുകൊണ്ടുതന്നെ തിരുവല്ലയില്‍ വലിയ ഭൂരിപക്ഷത്തില്‍ ഇദ്ദേഹത്തിന് വിജയിക്കുവാന്‍ കഴിയും. അഡ്വ. വർഗ്ഗീസ് മാമ്മനും കുടുംബത്തിനും മാർത്തോമ്മാ സഭയിലുള്ള നിർണ്ണായക സ്വാധീനം എതിരാളിയായ മാത്യു ടി.തോമസിന് കനത്ത വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ സംശയമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....