പി.വി. അന്‍വറിനെ യു.ഡി.എഫ്​ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്​തതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെ യു.ഡി.എഫ്​ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്​തതായി പരാതി. വെള്ളിയാഴ്​ച രാത്രി 11ഓടെ മുണ്ടേരി കോളനിയിലെത്തിയ എം.എല്‍.എയെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. എന്നാല്‍ തനിക്കെതിരെ നടന്നത്​ വധശ്രമമാണെന്ന്​ എം.എല്‍.എ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ  വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തി.

രണ്ടിടത്ത് വെച്ച്‌ അക്രമികള്‍ തടഞ്ഞെന്നും 15ഓളം ബൈക്കുകളിലായാണ് 30 പേര്‍ അടങ്ങുന്ന സംഘം എത്തിയതെന്നും അവരുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും എം.എല്‍.എ പറയുന്നു. രാത്രി എന്തിന്​ വന്നു, ഈ സമയത്ത് ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നൊക്കെയായിരുന്നു ഭീഷണിയെന്നും എം.എല്‍.എ പറഞ്ഞു. തന്റെ  കാറു തടഞ്ഞ അക്രമിസംഘം വണ്ടിയില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിച്ചു. ഗണ്‍മാന്‍ അവരെ തടയാന്‍ ശ്രമിച്ചു. അതോടെ മര്‍ദ്ദനം അദ്ദേഹത്തിന് നേരെയായി. അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ടെന്നും എം.എല്‍.എ പറഞ്ഞു.

എം.എല്‍.എ അര്‍ധരാത്രി കോളനിയിലെത്തിയത് ദുരുദ്ദേശ്യത്തോടെയാണെന്നാണ് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആരോപണം. ആദ്യം രണ്ടുപേര്‍ ബൈക്ക് കുറുകെയിട്ട് എം.എല്‍.എയുടെ വാഹനം തടയുകയായിരുന്നു. പിന്നീടാണ് കൂടുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും എം.എല്‍.എക്ക് നേരെ കൈയേറ്റ ശ്രമമുണ്ടാകുകയും ചെയ്യുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കുടുംബയോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ അവിടെ എത്തിയതെന്നും അതുകഴിഞ്ഞ് വരുംവഴി മുണ്ടേരി കോളനിയിലെ രോഗിയായ ഒരാളെ സന്ദര്‍ശിക്കാനാണ് അവിടെ പോയതെന്നും എം.എല്‍.എ പറഞ്ഞു.

സംഭവം അറിഞ്ഞതോടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്​ഥലത്തെത്തുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തു. പിന്നീട് ഇവര്‍ സംഘടിച്ച്‌ ആര്യാടന്‍ മുഹമ്മദിന്റെ  വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തി. എം.എല്‍.എയുടെ പരാതിയെ തുടര്‍ന്ന് വാഹനം തടഞ്ഞയാളെ പോലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ പോത്തുകല്‍ പോലീസ് സ്​റ്റേഷനിലെത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...