പി.വി.അൻവറിന്‍റെ കൈവശം 19 ഏക്കർ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പി.വി അന്‍വറിന്റെ കൈവശം 19 ഏക്കര്‍ അധിക ഭൂമിയെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍. 2007ല്‍ തന്നെ അന്‍വര്‍ ഭൂപരിധി മറികടന്നിരുന്നു അന്‍വറിനും കുടുംബാംഗങ്ങള്‍ക്കും ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് അയച്ചു. അധികഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണം.ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ നടപടികള്‍ നീണ്ടുപോകുന്നുവെന്നും ലാന്‍ഡ് ബോര്‍ഡ് വ്യക്തമാക്കി. മിച്ചഭൂമി കേസ് തീര്‍പ്പാക്കുന്നതിന് ഹൈക്കോടതിയില്‍ മൂന്ന് മാസം കൂടി സാവകാശം തേടിയതിന് പിന്നാലെയാണ് താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നടപടികള്‍ വേഗത്തിലാക്കിയത്.

അന്‍വറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വയ്ക്കുന്നതായി ആവര്‍ത്തിച്ച വിവരാവകാശ കൂട്ടായ്മ ഇതു സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറി.34.37 ഏക്കര്‍ ഭൂമിയുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കര്‍ അധികഭൂമിയുടെ രേഖകള്‍ ഇവര്‍ കൈമാറിയിരുന്നു. എന്നാല്‍ ഇതെല്ലാം മിച്ചഭൂമിയാണെന്ന വാദം തളളിയ അന്‍വറിന്റെ അഭിഭാഷകന്‍ ഭൂപരിഷകരണ നിയമത്തിലെ ഇളവുകളനുസരിച്ചുളള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്ന് അറിയിച്ചു. തുടര്‍ന്നാണ് ഇരുകൂട്ടരോടും എല്ലാ തെളിവുകളും ഓഗസ്റ്റ് 10നകം ഹാജരാക്കാന്‍ ലാന്‍ഡ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തല്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണ് പരിക്കേറ്റ രോഗി മരിച്ചു ; ചികിത്സ കിട്ടാതെയെന്ന്...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽനിന്നു വീണു പരിക്കേറ്റയാൾ മതിയായ...

തോൽ‍വി അം​ഗീകരിക്കാതെ പിണറായി വിജയൻ പക്ഷം ; നേതൃത്വത്തിനെതിരെ കടുപ്പിക്കാൻ പുതുചേരി

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്യാൻ പ്രത്യേക സംസ്ഥാന സമിതി യോഗം...

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

0
പാലിയേക്കര : ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം...

നേപ്പാൾ മിന്നൽ പ്രളയം : മരണസംഖ്യ 950 കടന്നു ; 650ലേറെ പേരെ ഇനിയും...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ...