കടം വാങ്ങിയ അഞ്ചുലക്ഷം രൂപ തിരികെ നല്‍കാതെ കൊക്കയാര്‍ മുന്‍ കൃഷി അസ്സിസ്റ്റന്റ് മുങ്ങി ; പരാതിക്ക് പരിഹാരം തേടി കൃഷിഭവന് മുന്നിൽ കർഷകന്റെ നിരാഹാരസമരം ചിങ്ങം ഒന്നിന്

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : അഞ്ചുലക്ഷം രൂപയുമായി മുങ്ങിയ കൃഷി അസ്സിസ്റ്റന്റിനെതിരായ പരാതിക്ക് പരിഹാരം തേടി കർഷകൻ കൊക്കയാര്‍ കൃഷിഭവന് മുന്നിൽ നിരാഹാര സമരം പ്രഖ്യാപിച്ചു. സംഭവത്തിൽ ഔദ്യോഗികമായി കൃഷിഭവന് ബന്ധമൊന്നുമില്ലെങ്കിലും അഞ്ചുവർഷമായി താനനുഭവിക്കുന്ന ദുരിതം ജനങ്ങളുടെയും അധികാരികളുടെയും മുന്നിലെത്തിക്കുവാനാണ് സമരമെന്ന് കർഷകനായ കൊക്കയാർ മുളംകുന്ന് പുളിക്കിയിൽ സോണി സെബാസ്റ്റ്യൻ പറയുന്നു. 2017 -18 കാലഘട്ടത്തിൽ കൊക്കയാര്‍ കൃഷിഭവനില്‍  ജോലി ചെയ്തിരുന്ന കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര ജെ.എസ് മന്‍സിലില്‍ ഷെഫീഖ് എസ്.  എന്ന കൃഷി അസ്സിസ്റ്റന്റ് കര്‍ഷകനായ സോണിയുമായി സൗഹൃദം സ്ഥാപിക്കുകയും ഭാര്യയുടെ ചികിൽസക്കെന്ന പേരില്‍ അഞ്ചുലക്ഷം രൂപ കടമായി വാങ്ങുകയും ചെയ്തു.

പിന്നീട് ഈ തുകയ്ക്ക് ഷെഫീഖ് ചെക്കു നൽകിയെങ്കിലും ഇത് മടങ്ങി. ഇതോടെ സോണി പീരുമേട് കോടതിയിൽ കേസ് നല്‍കി അനുകൂല വിധി സമ്പാദിച്ചു. കോടതി ഉത്തരവ് പ്രകാരം അഞ്ചുലക്ഷം രൂപ സോണിക്ക് നല്‍കണമായിരുന്നു. എന്നാല്‍ പ്രതിയായ എസ്. ഷെഫീഖ് കീഴ്ക്കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിച്ചു. കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കേസ് നീട്ടിക്കൊണ്ടുപോയി തന്നെ ബുദ്ധിമുട്ടിക്കാനാണ് ഷെഫീഖ് ന്റെ നീക്കമെന്നും ഇതുവരെ എണ്‍പത്തി അയ്യായിരത്തിലധികം രൂപ കേസിനായി ചെലവായെന്നും സോണി പറയുന്നു. പ്രതിയായ ഷെഫീഖ് ജോലിചെയ്ത സ്ഥലങ്ങളിലെല്ലാം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സോണി ആരോപിക്കുന്നത്. ഇയാൾക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഉയർന്ന ഉദ്യോഗസ്ഥർ പരാതി അട്ടിമറിക്കുകയാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. ചിങ്ങം ഒന്നായ വ്യാഴാഴ്ച മുതലാണ് സോണി സെബാസ്റ്റ്യൻ കൃഷിഭവന് മുന്നിൽ നിരാഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ താന്‍ അഞ്ചുലക്ഷം സോണി സെബാസ്റ്റ്യനോട്‌ പലിശക്ക് വാങ്ങിയിരുന്നെന്നും പലപ്പോഴായി പണം മടക്കിനല്കിയെന്നും ഷെഫീഖ് പത്തനംതിട്ട മീഡിയായോട് പ്രതികരിച്ചു. പണം പൂര്‍ണ്ണമായി നല്‍കിയിട്ടും താന്‍ ഈടായി നല്‍കിയ ചെക്ക് സോണി തിരികെ നല്‍കിയില്ലെന്നും ഇദ്ദേഹം പറഞ്ഞു. കേസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഷെഫീഖ് പ്രതികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...

ഹോർമൂസ് സാധാരണ നിലയിലേക്ക് ; ഇന്ത്യയിലേക്ക് പുറപ്പെട്ട ആദ്യ കപ്പൽ ഇന്ന് ഗുജറാത്ത് തീരത്തെത്തും

0
ടെഹ്റാൻ: യുഎസ് സൈനിക ഉപരോധം നീക്കിയതോടെ ഹോർമൂസ് സാധാരണ നിലയിലേക്ക്. ഇന്ത്യയിലേക്ക്...

വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് അവതരണം നാളെ

0
തിരുവനന്തപുരം: വി ഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും....