പി.വി അന്‍വര്‍ എം.എല്‍.എയെ കാണാനില്ല ; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

നിലമ്പൂർ : നിലമ്പൂർ എം.എല്‍.എ പി.വി അന്‍വറിനെ കാണാനില്ലെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് നിലമ്പൂർ മുന്‍സിപ്പല്‍ കമ്മിറ്റിയാണ് നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. എം.എൽ.എ വിദേശത്താണെന്നും കോവിഡ് ബാധിതനാണെന്നും എം.എൽ.എ യുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിലധികമായി എം.എല്‍.എയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ പങ്കെടുത്തിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് നിലമ്പൂർ പോലീസിൽ നൽകിയ പരാതിയില്‍ പറയുന്നു.

നിലമ്പൂര്‍ സി.എന്‍.ജി റോഡിന്‍റെ  ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എം.എല്‍.എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം.എൽ.എയെ അന്വേഷിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിലമ്പൂർ മുൻസിപ്പൽ പ്രസിഡന്റ്   ഷംസുദ്ദീനാണ് പരാതി നൽകിയത്. എം.എൽ.എ യാത്രയിലായിരുന്നെന്നും വിദേശത്ത് വെച്ച് കോവിഡ് ബാധിച്ചതിനാൽ മടങ്ങി വരാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് എം.എൽ.എ ഓഫീസ് നൽകുന്ന വിശദീകരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...

ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു; വാർഡ് കൗണ്‍സിലര്‍ക്കെതിരെ ഗുരുതര ആരോപണം

0
കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഹരിതകര്‍മ സേന അംഗം ജീവനൊടുക്കാന്‍ ശ്രമിച്ചു. ജൈവമാലിന്യ...

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി

0
മലപ്പുറം: പഞ്ചായത്ത് ഓഫീസിൽ കുടുംബത്തിന്റെ ആത്മഹത്യ ഭീഷണി. മലപ്പുറം വാഴയൂർ പഞ്ചായത്തിലാണ്...