554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കും ; ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനിജിന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ശ്രീനിജിന്‍. 554 വോട്ടിന് മുകളില്‍ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ശ്രീനിജിന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി വി ശ്രീനിജിന്റെ പ്രതികരണം. മെയ് നാലിനാണ് വോട്ടെണ്ണല്‍. യുഡിഎഫിന്റെ വി പി സജീന്ദ്രനായിരുന്നു ശ്രീനിജിന്റെ പ്രധാന എതിരാളി. അതിശക്തമായ പോരാട്ടം നടന്ന മണ്ഡലമായിരുന്നു കുന്നത്തുനാട്. മണ്ഡലത്തില്‍ പി വി ശ്രീനിജന്‍ ആറായിരം വോട്ടിന് പിന്നിലാകുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. എന്നാല്‍ വ്യക്തിപരമായ വോട്ടുകള്‍ സമാഹരിച്ച് വിജയിക്കുമെന്നാണ് ശ്രീനിജിന്‍ പറയുന്നത്.

അഞ്ചു വര്‍ഷം ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവത്തിലാണ് കൃത്യമായ ഭൂരിപക്ഷം പറയുന്നത്. ഭൂരിപക്ഷം 554 വോട്ടിന്റെ മുകളില്‍ പോകും. അതില്‍ കുറയില്ല. മണ്ഡലവുമായി ഒരു ബന്ധവുമില്ലാത്ത ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍ തള്ളുന്നു. കുന്നത്തുനാട് യുഡിഎഫിന് മുന്‍തൂക്കം ഉള്ള മണ്ഡലമാണ്. അതുവെച്ചാണ് പിന്നില്‍ പോകുമെന്ന പാര്‍ട്ടി കണക്കുകള്‍. ട്വന്റി-20യുടെ വോട്ടുകള്‍ നേടുമെന്നത് യുഡിഎഫിന്റെ കണക്കുകൂട്ടല്‍ മാത്രമാണെന്നും പി വി ശ്രീനീജിന്‍ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...