Sunday, May 5, 2024 6:13 am

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ മാറ്റുo : ടൂറിസം മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ടൂറിസം വികസനത്തിന് ഉപയോഗിക്കാന്‍ കഴിയും വിധമാണ് റസ്റ്റ് ഹൗസുകളെ മാറ്റുന്നത്. ഗസ്റ്റ് ഹൗസുകളിലും വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കും. മലമ്പുഴ ഗസ്റ്റ് ഹൗസ്, ചെറുതുരുത്തി ഗസ്റ്റ് ഹൗസ്, എറണാകുളം യാത്രി നിവാസ് എന്നിവിടങ്ങളിലെ ബുക്കിംഗ് വിനോദ സഞ്ചാരികള്‍ക്ക് നേരിട്ട് ഓണ്‍ലൈനായി നടത്താന്‍ കഴിയുന്ന സാധ്യത പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ താമസസൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1,151 മുറികളുണ്ട്. ഇവയില്‍ പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ് ഉളളത്. ഇവ ജനങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന തരത്തിലേക്ക് മാറ്റുുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കും.

മുറികളുടെ നവീകരണം, ആധുനികവല്‍ക്കരണം, ഫര്‍ണിഷിംഗ് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയാണ് നവീകരണത്തിന്റെ ഭാഗമായി നടത്തുന്നത്. റസ്റ്റ്ഹൗസുകള്‍ നവീകരിക്കുന്നതിനൊപ്പം ഭക്ഷണശാലകളും ആരംഭിക്കും. ശുചിത്വം ഉറപ്പാക്കും. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ്‌ലെറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്ര​ധാ​ന​മ​ന്ത്രി ആ​യ ശേ​ഷം സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളെപ്പ​റ്റി മോ​ദി ഇതുവരെ സം​സാ​രി​ച്ചി​ട്ടി​ല്ല ; വിമർശനവുമായി ഫാ​റൂ​ഖ്...

0
ജ​മ്മു: പ്ര​ധാ​ന​മ​ന്ത്രി ആ​യ​തി​ന് ശേ​ഷം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ പ​റ്റി മോ​ദി...

ഈ കോൺഗ്രസ് നേതാക്കൾ കൂ​ടെ ന​ട​ന്ന് ച​തി​ക്കു​ന്ന​വ​ർ ; വീണ്ടും തുറന്നടിച്ച് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

0
തൃ​ശൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ടി.​എ​ൻ. പ്ര​താ​പ​ൻ, എം.​പി. വി​ൻ​സെ​ന്‍റ് തു​ട​ങ്ങി​യ​വ​ർ കൂ​ടെ...

ഇനിയും കാ​ത്തി​രി​ക്കണം…; ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​മെ​ത്തി​യി​ല്ല, അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് കെ.​സു​ധാ​ക​ര​ൻ തി​രി​ച്ചെ​ത്തി​യി​ല്ല

0
തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി നി​ർ​ദേ​ശം വ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് കെ. ​സു​ധാ​ക​ര​ൻ...

റഷ്യയുടെ കുറ്റവാളിപ്പട്ടികയിൽ സെലെൻസ്കിയും ; റിപ്പോർട്ടുകൾ പുറത്ത്

0
മോസ്കോ: റഷ്യ തിരയുന്ന പ്രധാന കുറ്റവാളികളുടെ പട്ടികയിൽ യുക്രൈൻ പ്രധാനമന്ത്രി വൊളോദിമിർ...