ബി.ജെ.പി. എം.പി. ആയതിനാല്‍ തനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഉണ്ടാവില്ല ; വിവാദ പരാമര്‍ശവുമായി എം.പി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബി.ജെ.പി. എം.പി. ആയതിനാല്‍ തനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഉണ്ടാവില്ലെന്ന വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പി. സഞ്ജയ് പാട്ടീല്‍. പൊതുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബാങ്കില്‍ നിന്ന് വായ്പയെടുത്താണ് 40 ലക്ഷം രൂപ വിലയുള്ള ആഡംബര കാര്‍ വാങ്ങിയത്. പക്ഷേ ഇഡി എന്റെ പിന്നാലെ വരില്ല. കാരണം ഞാന്‍ ബിജെപി എംപിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പ്രതിപക്ഷ നേതാക്കളെ നേരിടാന്‍ കേന്ദ്രം, അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് പാട്ടീലിന്റെ പരാമര്‍ശം. പ്രസ്താവന വൈറലായതിനു പിന്നാലെ തന്റെ വാക്കുകള്‍ തെറ്റായി വ്യഖ്യാനിക്കപ്പെടുകയായിരുന്നു എന്ന വിശദീകരണവുമായി പാട്ടീല്‍ രംഗത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...