പൊതുമരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് ബോണസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമരാമത്ത് പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് കരാര്‍ തുകയുടെ നിശ്ചിത ശതമാനം ബോണസ് നല്‍കുന്നു. പൊതുമരാമത്ത് വകുപ്പിലെ കരാര്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തെ തുടര്‍ന്നാണ് തീരുമാനം. സമയബന്ധിതമായി പണി പൂര്‍ത്തിയാക്കുന്നവരെ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ നടപടി പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഗുണമേന്‍മ ഉറപ്പാക്കാനും സമയബന്ധിതമായി കരാര്‍ പൂര്‍ത്തിയാക്കാനും സുതാര്യത ഉറപ്പാക്കാനും സഹായിക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും 2022-2023 സാമ്പത്തിക വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

സാങ്കേതികതയുടെ പുതിയ സാധ്യതകള്‍ കരാറുകാരെ പരിചയപ്പെടുത്തുന്നതിന് പരിശീലന പരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെഎച്ച്‌ആര്‍ഐ ആയിരിക്കും ഈ പരിശീലനം ആസൂത്രണം ചെയ്യുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലവര്‍ധനവില്‍ കരാറുകാര്‍ക്കുള്ള ആശങ്ക ധനമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കുഴിയില്ലാത്ത രീതിയില്‍ കേരളത്തിലെ റോഡുകളെ മാറ്റാന്‍ റണ്ണിങ് കോണ്‍ട്രാക്‌ട് രാജ്യത്താദ്യമായി നടപ്പാക്കാന്‍ വകുപ്പ് ആലോചിക്കുന്നുണ്ട്. കെ റെയില്‍ പദ്ധതി കേരളത്തിന് ആവശ്യമാണെന്നും ദേശീയപാത വികസനം പോലെ സില്‍വര്‍ലൈനും കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...