പുറംകടലിലെ ഓയില്‍ പ്ലാന്റുകള്‍ക്ക് സമീപത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദോഹ: മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും കടലിലേക്ക് പോകുന്നവര്‍ക്കും മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. പുറംകടലിലെ ഓയില്‍ പ്ലാന്റുകള്‍ക്ക് സമീപത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് കനത്ത പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മാരിടൈം പെട്രോളിയം, ഗ്യാസ് ഇന്‍സ്റ്റലേഷനുകളുടെ സംരംക്ഷണം സംബന്ധിച്ച 2004ലെ നിയമ പ്രകാരം സംരക്ഷിത മേഖലകളിലേക്ക് അതിക്രമിച്ചു കടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ പേജിലൂടെ ഓര്‍മിപ്പിച്ചു. ആര്‍ട്ടിക്കിള്‍ മൂന്ന് പ്രകാരം, 500 മീറ്ററില്‍ താഴെയുള്ള ദൂരപരിധിക്കുള്ളില്‍ അനധികൃതമായി ആരും ഓഫ്ഷോര്‍ പ്ലാന്റുകളുടെ പ്രദേശത്തേക്ക് പോകരുത്. ആര്‍ട്ടിക്കിള്‍ നാല് പ്രകാരം ഓഫ്ഷോര്‍ പ്ലാന്റുകളില്‍നിന്ന് 500 മീറ്ററില്‍ താഴെ മേഖലയില്‍ മത്സ്യബന്ധനം നടത്തുകയോ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.ഏതെങ്കിലും സാഹചര്യത്തില്‍ എണ്ണ, വാതക മേഖലയുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴയും മൂന്നു വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും. ചിലപ്പോള്‍ ഇവ രണ്ടും ചുമത്തും.മനപ്പൂര്‍വമല്ലാത്ത അട്ടിമറി ശ്രമങ്ങള്‍ നടത്തിയാല്‍ രണ്ട് ലക്ഷം പിഴയും മൂന്നുവര്‍ഷം വരെ തടവും, ബോധപൂര്‍വമായ അട്ടിമറി പ്രവൃത്തികളുടെ ഭാഗമായാല്‍ അഞ്ചു ലക്ഷം റിയാല്‍ പിഴയും 20 വര്‍ഷം തടവുമാണ് ശിക്ഷ.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...