നൂതന വിദ്യാഭ്യാസ നയവുമായി ഖത്തര്‍

For full experience, Download our mobile application:
Get it on Google Play

ദോഹ : സ്‌കൂള്‍, കോളേജ് ഉള്‍പ്പെടെ പ്രാഥമിക-ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി മാറ്റിമറിക്കുന്ന വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കി ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഖത്തര്‍ ദേശീയ വിഷന്റെ ഭാഗമായ അടുത്ത ആറു വര്‍ഷത്തെ വിദ്യാഭ്യാസ പദ്ധതിയാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചത്.പഠനത്തിന്റെ തീപ്പൊരി ആളിപ്പടരട്ടേ’ എന്ന പ്രമേയത്തിലായി ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ തിങ്കളാഴ്ച ആരംഭിച്ച വിദ്യാഭ്യാസ സമ്മേളനത്തില്‍ പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചു. പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ പരിഷ്‌കാരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ നയം. ദേശീയ വിഷന്റെ പ്രധാന ലക്ഷ്യമായ മാനവവിഭവശേഷി മെച്ചപ്പെടുത്തുന്ന പദ്ധതികളുടെ അടിത്തറയും റോഡ്മാപ്പുമായി പുതിയ വിദ്യാഭ്യാസ നയം മാറും. സ്വദേശികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക വഴി പ്രതിഭയാര്‍ന്ന തലമുറയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അവതരിപ്പിച്ച വിഡിയോ പ്രോജക്ടില്‍ വിശദീകരിച്ചു.

പൊതു, സ്വകാര്യ സ്‌കൂളുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുക, അക്കാദമിക് മികവ് വര്‍ധിപ്പിക്കുക, പാഠ്യമികവില്‍ അധ്യാപകരുടെ ശേഷി വര്‍ധിപ്പിക്കുക എന്നിവ ഉള്‍ക്കൊള്ളുന്നു. മൂന്നാം ദേശീയ വികസന പദ്ധതിയുടെയും ഖത്തര്‍ ദേശീയ വിഷന്റെയും പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ് പുതിയ നയമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിന്‍ത് അലി അല്‍ ജാബി അല്‍ നുഐമി മുഖ്യപ്രഭാഷണത്തില്‍ വ്യക്തമാക്കി.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ മന്ത്രിമാര്‍, അക്കാമദിക് പ്രതിഭകള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കുന്നു. വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും വിഷയാവതരണവും നടക്കും. അക്കാദമി, കരിക്കുലം, അധ്യാപനം, ഗവേഷണം തുടങ്ങി വിവിധ മേഖലകളിലായി പാനല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിവിധ പ്രദര്‍ശനങ്ങളും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...