ആയിരത്തിലധികം മരുന്നുകളുടെ വില ഗണ്യമായി വെട്ടികുറച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദോഹ: രാജ്യത്ത് വിപണിയിൽ ലഭ്യമായ ആയിരത്തിലധികം മരുന്നുകളുടെ വില ഗണ്യമായി വെട്ടികുറച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. 1,019 മരുന്നുകൾക്ക് 15 ശതമാനം മുതൽ 75 ശതമാനം വരെ വില കുറച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം(എം ഒ പി എച്ച്) അറിയിച്ചു. ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, കാൻസർ, വേദനസംഹാരികൾ, ആൻറി-ഇൻഫ്ലമേറ്ററി, ആന്റിബയോട്ടിക്കുകൾ, പ്രതിരോധശേഷി, അലർജി, മാനസികാരോഗ്യം, ആന്റിഡിപ്രസന്റുകൾ, മാനസിക രോഗം, ദഹനസംബന്ധം, ഭാരം കുറയ്ക്കൽ തുടങ്ങി വിവിധ തരം ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾക്കാണ് വിലക്കുറവ് ബാധകമാകുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ വില ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് സ്ഥിരമായി നിരീക്ഷിക്കുന്നുണ്ടെന്നും പൊതുജനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന ചികിത്സാ വിഭാഗങ്ങളിലെ മരുന്നുകൾ ആദ്യം പരിഗണിച്ചാണ് വിലക്കുറവ് നടപ്പാക്കിയതെന്നും തുടർന്ന് എല്ലാ ചികിത്സാ വിഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് ശ്രമമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ.ഐഷ ഇബ്രാഹിം അൽ അൻസാരി അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്താതെ എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കുക എന്നതാണ് മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നും ഡോ. അൽ അൻസാരി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി

0
തിരുവനന്തപുരം: ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി....

സമരം ചെയ്യുന്ന വിദ്യാർത്ഥികൾ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്തെ ഭരണസംവിധാനങ്ങളിലും സർക്കാരിലും വിശ്വാസമർപ്പിക്കണമെന്നും ശിഖർ ധവാൻ

0
ദില്ലി: നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ ഡൽഹി ജന്തർ മന്തറിലും രാജ്യത്തിന്‍റെ...

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ; കേന്ദ്ര സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത സംബന്ധിച്ച്...

0
കൊച്ചി: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര...

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി ‌ആവശ്യം തള്ളി ഹൈക്കോടതി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ കൂടി...