ഗസ്സയിൽ തടവുകാരുടെ കൈമാറ്റം ഉടൻ സാധ്യമാകുമെന്ന് ഖത്തർ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദോഹ: ഗസ്സയില്‍ തടവുകാരുടെ കൈമാറ്റം ഉടന്‍ സാധ്യമാകുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ട്. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ ബാധിക്കുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറെലിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ഹമാസിന്റെയും ഇസ്രായിലെന്റയും തടവിലുള്ളവരെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. കരാറിലെത്താന്‍ വളരെ ചെറിയ അകലം മാത്രമാണ് ഉള്ളത്. മധ്യസ്ഥ ചര്‍ച്ചകളെ കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അത് ചര്‍ച്ചകളെ ബാധിക്കുകയും വിപരീതഫലം ഉണ്ടാക്കുകയും ചെയ്യും. അല്‍ശിഫ ആശുപത്രിയിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് നേരെ മൗനം പാലിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെ അദ്ദേഹം വിമര്‍ശിച്ചു. ഇസ്രായേല്‍ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...

സിപിഎമ്മിനെതിരെ വിമർശനം തുടർന്ന് ജി. സുധാകരൻ

0
ആലപ്പുഴ: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ. സിപിഎം നേതാക്കൾ...

വിയറ്റ്‌നാം ബോട്ട് അപകടം : മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

0
മുംബൈ : വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന്...

സെൻസസ് പ്രവർത്തനങ്ങളിൽ അമിത ജോലിഭാരം ; പരാതിയുമായി അധ്യാപക സംഘടനകൾ

0
തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി അമിത ജോലിഭാരമെന്ന പരാതിയുമായി അധ്യാപക സംഘടനകൾ....