കൊച്ചി : പ്രവാസികള്‍ക്ക് പണം മുടക്കി ക്വാരന്റൈന്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ക്രൂരമായ നിലപാടെന്ന് എ.കെ.ആന്റണി. പ്രവാസികളെ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് വിരുദ്ധമായ നിലപാട് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആന്റണി പറഞ്ഞു.. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവാസികളോടുള്ള ചിറ്റമ്മനയം പുറത്തായെന്നും ഇത് തികച്ചും മനുഷ്യത്വമില്ലായ്മയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സര്‍ക്കാര്‍ നിലപാട് ഖേദകരമെന്ന് കെ.പി.എ.മജീദ് പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവര്‍ ക്വാറന്റീന്‍ സൌകര്യങ്ങള്‍ക്ക് പണം നല്‍കണമെന്ന കേരളത്തിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ഗള്‍ഫിലെ പ്രവാസി മലയാളികളും ആവശ്യപ്പെട്ടു. ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇരുട്ടടിയാണ് തീരുമാനമെന്നാണ് പ്രതികരണം.