യു.കെയില്‍ നിന്നെത്തിയ കോവിഡ്​ സ്ഥിരീകരിച്ച സ്ത്രീ അധികൃതരുടെ കണ്ണുവെട്ടിച്ച് ട്രെയിനില്‍ സഞ്ചരിച്ചു

For full experience, Download our mobile application:
Get it on Google Play

അമരാവതി: യു.കെയില്‍ നിന്ന്​ ഡല്‍ഹിയിലെത്തി കോവിഡ്​ സ്ഥിരീകരിച്ച ​സ്​ത്രീ  അധികൃതരുടെ കണ്ണുവെട്ടിച്ച് ട്രെയിനില്‍ ആന്ധ്രപ്രദേശി​ലേക്ക്​ പോയി. പിന്നീട്​ ഇവരെ ആന്ധ്രയിലെ രാജമഹേ​ന്ദ്രവാരത്ത്​ നിന്ന്​ കണ്ടെത്തുകയും ആശുപ​ത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവരുടെ മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്​.

യു.കെയില്‍ നിന്നെത്തിയ സ്​ത്രീയെ ഡല്‍ഹിയില്‍ ക്വാറന്‍റീന്‍ കേന്ദ്രത്തിലാണ്​ പ്രവേശിപ്പിച്ചിരുന്നത്​. എന്നാല്‍, ഇവിടെ നിന്നും മുങ്ങിയ ഇവര്‍ ട്രെയിനില്‍ ആന്ധ്രയിലേക്ക്​ പോയി. ഇവരുടെ സ്രവം ശേഖരിച്ച്‌​ പൂണെയിലെ വൈറോളജി ലാബില്‍ പരിശോധനക്കായി നല്‍കിയിരുന്നു. ഫലം വന്നപ്പോഴാണ്​ ഇവര്‍ക്ക്​ കോവിഡാണെന്ന്​ വ്യക്​തമായത്​. പിന്നീട്​ പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ സ്​ത്രീയെ കണ്ടെത്തുകയായിരുന്നു. ഡിസംബര്‍ 21നാണ്​ ഇവര്‍ ഡല്‍ഹിയിലെത്തിയത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....