മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ് പതിച്ചു. ഡല്‍ഹിയിലെ 3, മോത്തിലാല്‍ നെഹ്‌റു പ്ലേസിലെ വീട്ടിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയിലായെങ്കിലും വാസ്തവം പുറത്തുവന്നതോടെ ആശ്വാസമായി. മന്‍മോഹന്റെ വീട്ടുജോലിക്കാരിയുടെ മകള്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ് പതിച്ചത്.

ജോലിക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സിലാണ് വീട്ടുജോലിക്കാരിയും കുടുംബവും താമസിക്കുന്നത്. അവരേയും ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്. കുറച്ച്‌ നാളായി അസുഖബാധിതനായിരുന്ന മന്‍മോഹന്‍ സിങ് പതിയെ സജീവമായി വരികയായിരുന്നു. വ്യാഴാഴ്ച പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...

എസ്എഫ്ഐ മാർച്ചിൽ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസും...