ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ച് ഉത്തരവായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് നാലു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി.

ഇക്കാര്യങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ പോലീസ് മേധാവി, ജില്ലാ ജിയോളജിസ്റ്റ്, റവന്യു ഡിവിഷണല്‍ ഓഫീസര്‍മാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ ആര്‍ക്കും അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം. ബന്ധപ്പെട്ട തഹസീല്‍ദാര്‍മാര്‍ പ്രസ്തുത പരാതികളിന്മേല്‍ സത്വര നടപടികള്‍ സ്വീകരിക്കുകയും അത്തരം പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും കാരണക്കാരായവര്‍ക്കെതിരേ ദുരന്തനിവാരണ നിയമം 2005, 51 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല – കുമ്പഴ റോഡ്‌ നവീകരണം : കുമ്പഴ സഹകരണ ബാങ്കിന് മുന്നിലെ ഓട...

0
കുമ്പഴ : തിരുവല്ല - കുമ്പഴ റോഡ്‌ നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓട...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ ഒഴിവാക്കുവാന്‍ സംസ്ഥാന സർക്കാർ ഇടപെടണം...

0
റാന്നി : പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ...

മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന...

0
മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ...