സംസ്ഥാനത്ത് ക്വാറി സമരം ഒത്തുതീർപ്പായില്ല ; സെക്രട്ടറിയേറ്റ് മാർച്ചിനൊരുങ്ങി ഉടമകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറി-ക്രഷർ ഉടമകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം തുടരുന്നു. സംസ്ഥാന സർക്കാരിന്റെ ക്വാറി നയത്തിൽ പ്രതിഷേധിച്ചാണ് ഉടമകൾ സമരത്തിന് ഇറങ്ങിയത്. അതേസമയം, ക്വാറി, ക്രഷർ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം ശക്തമാക്കാൻ കോഴിക്കോട് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്. സമരം ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും, ഒത്തുതീർപ്പിൽ എത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനെത്തുടർന്നാണ് സമരം ശക്തമാക്കാൻ ഉടമകൾ രംഗത്ത് എത്തിയത്.

ഇതിന്റെ ഭാഗമായി ഏപ്രിൽ 20 മുതൽ 23 വരെ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങളും വാഹന പ്രചാരണ ജാഥയും സംഘടിപ്പിക്കുന്നതാണ്. കൂടാതെ, മെയ് മൂന്നിന് സെക്രട്ടറിയേറ്റ് മാർച്ചും, ധർണയും നടത്താനും തീരുമാനിച്ചിട്ടുണ്ട്. ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം ചെയ്യുന്ന പാറയ്ക്ക് ഈടാക്കുന്ന റോയൽറ്റിയും കുത്തനെ ഉയർത്തിയതോടെയാണ് ക്വാറി ഉടമകൾ സമരത്തിനിറങ്ങിയത്. സംസ്ഥാനത്തെ ക്വാറികളിൽ വെയിറ്റ് ബ്രിഡ്ജ് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ലോഡിന്റെയും തൂക്കം അറിയുന്നതിന്റെ ഭാഗമായാണ് വെയ്റ്റ് ബ്രിഡ്ജ് സ്ഥാപിക്കുന്നത്. ഇതിനെതിരെയും ഉടമകൾ പ്രതിഷേധിക്കുന്നുണ്ട്. വെയിറ്റ് ബ്രിഡ്ജ് സ്ഥാപിക്കുക അസാധ്യമാണെന്നാണ് ക്വാറി ഉടമകളുടെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...